32 ടോൾ പ്ലാസകൾ ഉടൻ പൂട്ടണമെന്ന് കേന്ദ്രത്തോട് തമിഴ്നാട്
text_fieldsചെന്നൈ: സംസ്ഥാനത്തെ 48 ടോൾ പ്ലാസകളിൽ 32 എണ്ണം പൂട്ടണമെന്ന് തമിഴ്നാട് സർക്കാർ. ഇക്കാര്യത്തിൽ തമിഴ്നാട് ഹൈവേ മന്ത്രി എ.വി. വേലു കേന്ദ്ര ഉപരിതല ഗതഗാത മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തും.
ദേശീയപാത ഫീസ് (നിരക്ക് -കലക്ഷൻ നിർണയം) ചട്ടം 2008 അനുസരിച്ച് തമിഴ്നാട്ടിൽ 16 ടോൾ പ്ലാസകൾ മാത്രമേ സ്ഥാപിക്കേണ്ടതുള്ളൂ. ടോൾ പ്ലാസകൾക്കിടയിൽ കുറഞ്ഞത് 60 കി.മീ ദൂരം ഉണ്ടായിരിക്കണം. തമിഴ്നാട്ടിൽ നിലവിൽ 48 ടോൾ പ്ലാസകളുണ്ട്. ഇവയിൽ പലതും ഈ വ്യവസ്ഥ ലംഘിക്കുന്നതുമാണ്.
പത്തു കി.മീ ചുറ്റളവിലുള്ള ശ്രീപെരുമ്പത്തൂരിനടുത്തുള്ള നെമിലി, ചെന്നസമുദ്രം, വനഗരം, ചെങ്കൽപേട്ടിനടുത്തുള്ള പറനൂർ, സൂറപ്പട്ട് എന്നീ അഞ്ച് ടോൾപ്ലാസകൾ ഉടൻ പൂട്ടുമെന്നും തമിഴ്നാട് സർക്കാർ അറിയിച്ചു. അതിനിടെ വർധിപ്പിച്ച ടോൾനിരക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനമൊട്ടുക്കും പ്രക്ഷോഭ പരിപാടികൾ നടത്തുമെന്ന് പാട്ടാളി മക്കൾ കക്ഷി, വിടുതലൈ ശിറുതൈകൾ കക്ഷി നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.