'വലിമൈ' സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബൈക്ക് മോഷണം: കോയമ്പത്തൂരിൽ രണ്ട് പേർ അറസ്റ്റിൽ
text_fieldsകോയമ്പത്തൂർ: 11 ബൈക്കുകൾ മോഷ്ടി കേസിൽ കോയമ്പത്തൂരിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 23 കാരനായ യുവാവിനെയും അയാളുടെ അയൽവാസിയായ 17 വയസുകാരനുമാണ് പിടിയിലായത്. അജിത് നായകനായ 'വലിമൈ' എന്ന സിനിമയാണ് തങ്ങളെ ഇത്തരത്തിൽ മോഷണത്തിലേക്ക് നയിച്ചതിന് കാരണമെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു.
ബുധനാഴ്ചയാണ് കേസിലെ പ്രായപൂർത്തിയാകാത്ത പ്രതി ജീവാനന്ദനെ ശരവണംപട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരും ആദ്യമായാണ് ഇത്തരമൊരു കുറ്റകൃത്യത്തിന്‍റെ ഭാഗമായതെന്ന് കണ്ടെത്തി. അജിത്തിന്‍റെ സിനിമയിൽ നിന്നും പ്രചോദനമുൾക്കൊണ്ട പ്രതികൾ പാർക്ക് ചെയ്തിട്ടുള്ള ബൈക്ക് മോഷ്ടിച്ച് തുടങ്ങുകയും 5,000 രൂപക്ക് അവ വിൽക്കുകയും ചെയ്തു.
പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഫോൺ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ അയാൾ കസ്റ്റമറിനയച്ച വാട്സാപ്പ് സന്ദേശങ്ങൾ പൊലീസിനു ലഭിച്ചു. ഇതിൽ നിന്ന് ഇത്തരത്തിൽ മോഷ്ടിച്ചിട്ടുള്ള യമഹ ആർ.എക്‌സ് 100ന്റെ വിശദാംശങ്ങൾ പ്രതി കസ്റ്റമറുമായി പങ്കുവെച്ചതായി കണ്ടെത്തി.
മോഷേടിച്ച 11 ബൈക്കുകളും ഇവരിൽ നിന്നും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഐ.പി.സി സെക്ഷൻ 379 പ്രകാരം ഇരുവർക്കുമെതിരെ കേസെടുക്കുകയും പ്രായപൂർത്തിയാകാത്ത പ്രതിയെ ജാമ്യത്തിൽ വിട്ടതിന് ശേഷം രണ്ടാമത്തെ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് ജയിലിലടച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.