തമിഴ്നാട് മെഡിക്കൽ പ്രവേശനം: സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് സംവരണം
text_fieldsചെന്നൈ: തമിഴ്നാട്ടിൽ മെഡിക്കൽ പ്രവേശനത്തിന് സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് 7.5 ശതമാനം സംവരണമേർപ്പെടുത്തിയ ബില്ലിന് 45 ദിവസത്തിനുശേഷം ഗവർണർ ബൻവാരിലാൽ പുരോഹിത് അംഗീകാരം നൽകി. ഇതോടെ സംസ്ഥാനത്തെ മെഡിക്കൽ പ്രവേശന നടപടികളിൽ നിലനിന്നിരുന്ന അനിശ്ചിതത്വം നീങ്ങി.
നീറ്റ് പരീക്ഷ പാസാവുന്ന സംസ്ഥാന സർക്കാർ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് സംവരണം ഏർപ്പെടുത്തുന്നതിന് ജൂലൈയിലാണ് മന്ത്രിസഭ യോഗം അനുമതി നൽകിയത്. എന്നാൽ നിയമസഭ െഎകകണ്ഠ്യേന പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പ് വെക്കാൻ കാലതാമസം ഉണ്ടായതോടെ മദ്രാസ് ഹൈകോടതിയിലും ഹരജികൾ സമർപ്പിക്കപ്പെട്ടു.
കെ. രാജേന്ദ്രൻഗവർണർ കേന്ദ്രസർക്കാറിെൻറ സോളിസിറ്റർ ജനറലിെൻറ നിയമോപദേശം തേടിയതാണ് കാലതാമസത്തിന് കാരണമായത്. ആറാം ക്ലാസ് മുതൽ പ്ലസ് ടു വരെ സർക്കാർ സ്കൂളിൽ പഠിച്ചവർക്ക് മാത്രമാണ് എം.ബി.ബി.എസ്, ബി.ഡി.എസ്, ഹോമിയോ കോഴ്സുകളിലേക്ക് ആനുകൂല്യം ലഭിക്കുക.
ഇതനുസരിച്ച് 300ഒാളം സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് മുൻഗണന ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. നീറ്റ് പരീക്ഷ റദ്ദാക്കണമെന്നാണ് തമിഴക രാഷ്ട്രീയകക്ഷികളുടെ പൊതുവായ നിലപാട്. ഗ്രാമീണ മേഖലയിലും സർക്കാർ വിദ്യാലയങ്ങളിലും പഠിച്ച കുറഞ്ഞ ശതമാനം വിദ്യാർഥികൾ മാത്രമാണ് നീറ്റ് പരീക്ഷയിൽ വിജയം നേടുന്നത്. ഇൗ സാഹചര്യത്തിലാണ് തമിഴ്നാട് സർക്കാർ പുതിയ സംവരണ നിയമം പാസാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.