തമിഴ്നാട്ടിൽ ലോക്ഡൗൺ ജൂലൈ 19 വരെ നീട്ടി
text_fieldsചെന്നൈ: തമിഴ്നാട്ടിൽ ലോക്ഡൗൺ ജൂലൈ 19 വരെ നീട്ടി. കോവിഡ് കേസുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ചില ഇളവുകൾ സർക്കാർ നൽകിയിട്ടുണ്ട്. കടകൾ അടക്കുന്നതിനുള്ള സമയം ഒരു മണിക്കൂർ നീട്ടിനൽകിയിട്ടുണ്ട്. ഇനിമുതൽ രാത്രി 9 മണിക്ക് കടകൾ അടച്ചാൽ മതി.
റസ്റ്ററന്‍റുകൾ, ചായക്കടകൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവക്ക് 9 മണിവരെ പ്രവർത്തിക്കാം. 50 ശതമാനം ഉപഭോക്താക്കൾ മാത്രമേ കടകളിലുണ്ടാകാവൂ. സാമൂഹ്യ അകലം പാലിക്കുകയും കോവിഡ് പ്രോട്ടക്കോൾ പാലിക്കുകയും വേണം. എ.സി ഷോപ്പുകൾ ജനാലകളും വാതിലുകളും തുറന്നിട്ടു വേണം പ്രവർത്തിക്കാൻ.
വിവാഹങ്ങളിൽ 50 പേർക്കും സംസ്ക്കാര ചടങ്ങുകളിൽ 20 പേർക്കും പങ്കെടുക്കാം. സ്കൂളുകളും കോളജുകളും ബാറുകളും തിയറ്ററുകളും സ്വിമ്മിങ് പൂളുകളും അടഞ്ഞുകിടക്കും. രാഷ്ട്രീയ- സാംസ്ക്കാരിക പൊതുപരിപാടികൾക്കും അനുമതിയില്ല.
അന്തർ-സംസ്ഥാന ബസുകൾ ആരംഭിക്കാൻ തീരുമാനമില്ലെങ്കിലും അയൽ സംസ്ഥാനമായ പുതുച്ചേരിയിലേക്ക് ബസ് സർവീസുകൾ നടത്തുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷകൾ നടത്താം.
രാജ്യത്ത് കൂടുതൽ കോവിഡ് കേസുകൽ റിപ്പോർട്ട ചെയ്യുന്ന സംസ്ഥാനങ്ങളിൽ നാലാം സ്ഥാനത്താണ് തമിഴ്നാട്. വെള്ളിയാഴ്ച 3,309 കേസുകളാണ് പുതുതായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.