സ്ഥാനാർഥി പ്രാതിനിധ്യം: തമിഴ്നാട്ടിൽ മുഖ്യധാര രാഷ്ട്രീയകക്ഷികൾ മുസ്ലിംകളെ കൈവിട്ടു
text_fieldsചെന്നൈ: തമിഴ്നാട്ടിലെ പ്രധാന രാഷ്ട്രീയകക്ഷികൾ സ്ഥാനാർഥി പ്രാതിനിധ്യത്തിൽ മുസ് ലിം വിഭാഗങ്ങളെ പൂർണമായും ൈകയൊഴിഞ്ഞു. പുതുച്ചേരി ഉൾപ്പെടെ 40 ലോക്സഭ മണ്ഡലങ്ങളാ ണ് സംസ്ഥാനത്ത്. ഡി.എം.കെ, അണ്ണ ഡി.എം.കെ മുന്നണികൾ, ടി.ടി.വി ദിനകരെൻറ ‘അമ്മ മക്കൾ മുന്നേറ ്റ കഴകം’, കമൽഹാസെൻറ ‘മക്കൾ നീതിമയ്യം’ എന്നീ കക്ഷികളും കളത്തിലുണ്ട്. സംസ്ഥാനത്തെ മ ൊത്തം ജനസംഖ്യയിൽ ഏഴു ശതമാനത്തോളം മുസ്ലിംകളാണ്. മുഖ്യദ്രാവിഡ കക്ഷികളായ ഡി.എം. കെയും അണ്ണാ ഡി.എം.കെയും 20 വീതം സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും ഒരു മുസ്ലിം സ്ഥാനാർഥി പോലും പട്ടികയിലില്ല.
അതേമയം, ഡി.എം.കെ മുന്നണിയിലെ ഘടകകക്ഷിയായ മുസ്ലിംലീഗിന് അനുവദിച്ച രാമനാഥപുരം മണ്ഡലത്തിലെ നവാസ്ഖനി മാത്രമാണ് ഏക മുസ്ലിം സ്ഥാനാർഥി. അണ്ണാ ഡി.എം.കെ മുന്നണി സ്ഥാനാർഥികളിൽ മുസ്ലിംകളില്ല.
മക്കൾ നീതി മയ്യത്തിെൻറ പട്ടികയിൽ രണ്ടു മുസ്ലിം സ്ഥാനാർഥികളുണ്ട്. കമീല നാസർ(മധ്യചെന്നൈ), എം. റിയാഫുദീൻ (മയിലാടുതുറ) എന്നിവരാണിവർ. അമ്മ മക്കൾ മുന്നേറ്റ കഴകത്തിെൻറ സഖ്യകക്ഷിയായ എസ്.ഡി.പി.െഎയുടെ ദേശീയ വൈസ് പ്രസിഡൻറ് തെഹ്ലാൻ ബാഖവി മധ്യ ചെന്നൈ മണ്ഡലത്തിൽ ജനവിധി തേടുന്നു. സിനിമാതാരം മൻസൂർ അലിഖാൻ ‘നാം തമിഴർ കക്ഷി’യുടെ ഡിണ്ടുഗൽ ലോക്സഭ സ്ഥാനാർഥിയാണ്.
ഡി.എം.കെ- കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ മുസ്ലിംകൾക്ക് പ്രാതിനിധ്യം നൽകാത്തതിൽ വിടുതലൈ ശിറുതൈകൾ കക്ഷി നേതാവ് ഷാനവാസ് ഹുസൈൻ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരെ സ്ഥാനാർഥികളായി പരിഗണിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് കോൺഗ്രസ് നേതാവ് പീറ്റർ അൽഫോൺസ് അഖിലേന്ത്യ നേതൃത്വത്തിന് കത്തയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.