തമിഴ്നാട്ടിൽ മാസ്ക് നിർബന്ധമാക്കി
text_fieldsചെന്നൈ: തമിഴ്നാട്ടിൽ മാസ്ക് വീണ്ടും നിർബന്ധമാക്കി. മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപയാണ് പിഴ. കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നതിനിടെ ഡൽഹിയിൽ മാസ്ക് നിർബന്ധമാക്കിയിരുന്നു. പിന്നാലെയാണ് തമിഴ്നാടും ഇതേ നടപടി സ്വീകരിച്ചത്. കോവിഡ് നിബന്ധനകൾ പാലിക്കുന്നതിൽ ജനം വീഴ്ചവരുത്തുകയാണെന്ന് അധികൃതർ പറയുന്നു.
വ്യാഴാഴ്ച തമിഴ്‌നാട്ടില്‍ 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനിടെ, ഐ.ഐ.ടി മദ്രാസില്‍ മൂന്നു ദിവസത്തിനിടെ 30 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരെ തരമണിയിലെ ഐ.ഐ.ടി ഹോസ്റ്റലിൽ ക്വാറന്‍റീനിലാക്കി. ഐ.ഐ.ടി കേന്ദ്രീകരിച്ച് പുതിയ ക്ലസ്റ്റർ രൂപപ്പെട്ടേക്കുമെന്നാണ് ആരോഗ്യ അധികൃതരുടെ നിഗമനം.
രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും 2000 കടന്ന് കോവിഡ് കേസുകൾ
ന്യൂഡൽഹി: തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 2,000 കടന്നു. 24 മണിക്കൂറിനിടെ 2,451 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 14,241 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.