തമിഴ്നാട് മെഡിക്കൽ പ്രവേശനം: പുതിയ നിബന്ധന ഇതര സംസ്ഥാനക്കാരെ കുഴക്കും
text_fieldsചെന്നൈ: മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിബന്ധനകൾ കേരളം ഉൾപ്പെെട ഇതരസംസ്ഥാന വിദ്യാർഥികളെ കുഴക്കും. മാതാപിതാക്കളിൽ ഒരാൾ തമിഴ്നാട്ടിൽ ജനിച്ചവരോ സ്കൂളിൽ പഠിച്ചവരോ ആകണമെന്നാണ് പുതിയ നിബന്ധന. ഇതിെൻറ തെളിവായി സർട്ടിഫിക്കറ്റുകൾ കൗൺസലിങ് സമയത്ത് ഹാജരാക്കണം.
നീറ്റ് പരീക്ഷയിലും പ്ലസ്ടുവിലും മികച്ചവിജയം നേടിയ മലയാളികൾ ഉൾപ്പെടെ നിരവധി ഇതരസംസ്ഥാന വിദ്യാർഥികൾക്കാണ് പുതിയ മാനദണ്ഡംമൂലം മെഡിക്കൽ പ്രവേശനം നിഷേധിക്കെപ്പട്ടത്. തഹസിൽദാർ അനുവദിക്കുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റും പരിഗണിക്കുന്നില്ല. നീറ്റ് പരീക്ഷയുടെ അപേക്ഷയിൽ സ്ഥിരം വിലാസത്തിെൻറ കോളത്തിൽ സ്വന്തം നാട്ടിലെ വിലാസം എഴുതിയ വിദ്യാർഥികളുടെ അപേക്ഷ തള്ളിയത് നേരത്തേ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സീറ്റ് നിഷേധിക്കെപ്പട്ടവർ മദ്രാസ് ഹൈകോടതിയെ സമീപിക്കാനിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.