തമിഴ്നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് കോവിഡ്
text_fieldsചെന്നൈ: തമിഴ്നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.പി. അൻപഴകന് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈ മണപ്പാക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം. കടുത്ത ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കോവിഡ് സ്ഥിരീകരിച്ചു.
ബുധനാഴ്ച കോവിഡ് പ്രതിരോധ പരിപാടികളിലും യോഗങ്ങളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. മറ്റു വകുപ്പ് മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരുമായി സമ്പർക്കം പുലർത്തിയതായാണ് വിവരം.
തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫിസിലും കോവിഡ് റിേപ്പാർട്ട് ചെയ്യുകയും പ്രൈവറ്റ് സെക്രട്ടറി മരിക്കുകയും ചെയ്തിരുന്നു. എടപ്പാടി പളനിസാമിയുടെ ഒാഫിസിലെ ഒമ്പതുപേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം, തമിഴ്നാട്ടിലെ കോവിഡ് ബാധിതരുടെ എണ്ണം 50,000കടന്നു. 52,334 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 625. വ്യാഴാഴ്ച മാത്രം 49 മരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 37,000കടന്നു.
കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ നാലു ജില്ലകളിൽ ഇന്നുമുതൽ സമ്പൂർണ ലോക്ഡൗണാണ്. ഈ മാസം 31 വരെ അവശ്യ സേവനങ്ങൾക്ക് മാത്രമാകും അനുമതി. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽേപ്പട്ട് തുടങ്ങിയ ജില്ലകളിലാണ് സമ്പൂർണ ലോക്ഡൗൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.