െഎ.എസിൽ നിന്ന് പണം വാങ്ങി; കമൽഹാസെൻറ നാക്ക് അറുക്കണമെന്ന് തമിഴ്നാട് മന്ത്രി
text_fieldsചെന്നൈ: മക്കൾ നീതിമയ്യം പ്രസിഡൻറ് കമൽഹാസെൻറ വിവാദ പ്രസ്താവനക്കെതിരെ ബി.ജെ.പി ഉൾപ്പെടെ വിവിധ സംഘ്പരിവാർ ക ക്ഷി കേന്ദ്രങ്ങളിൽനിന്ന് പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ അദ്ദേഹത്തിെൻറ ചെന്നൈ ആൽവാർപേട്ടിലെ വീടിനും ഒാഫി സിനും പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ചില ഹൈന്ദവ സംഘടനകൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതായ റിപ്പോർട്ടുക ളെ തുടർന്നാണ് ഇൗ മുൻകരുതൽ നടപടി. പ്രത്യേക സാഹചര്യത്തിൽ അറവകുറിച്ചി, ഒട്ടപിടാരം എന്നീ നിയമസഭ മണ്ഡലങ്ങളിലെ കമൽഹാസെൻറ ഉപതെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി. ബുധനാഴ്ച തിരുപ്പറകുൺറത്തിൽ കമൽഹാസൻ പ്രചാരണത്തിന് ഇറങ്ങുമെന്ന് പാർട്ടി കേന്ദ്രങ്ങൾ അറിയിച്ചു. പ്രചാരണ പരിപാടികൾ റദ്ദാക്കിയത് തങ്ങൾക്ക് ലഭിച്ച ആദ്യ വിജയമാണെന്ന് ബി.ജെ.പി തമിഴ്നാട് അധ്യക്ഷ തമിഴിസൈ സൗന്ദരരാജൻ അഭിപ്രായപ്പെട്ടു.
അതിനിടെ തീവ്രവാദത്തിന് മതവും ജാതിയുമില്ലെന്നും കമൽഹാസെൻറ നാക്ക് അറുക്കണമെന്നും തമിഴ്നാട് ക്ഷീരവികസന മന്ത്രി രാജേന്ദ്ര ബാലാജി പ്രസ്താവിച്ചു. മക്കൾ നീതിമയ്യത്തെ നിരോധിക്കണം. െഎ.എസ് പോലുള്ള ഭീകര സംഘടനകളിൽനിന്ന് കമൽഹാസൻ പണം വാങ്ങിയതായി സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന സത്യപ്രതിജ്ഞ ലംഘനമാണെന്നും അദ്ദേഹത്തെ മന്ത്രിപദവിയിൽനിന്ന് നീക്കണമെന്നും മക്കൾ നീതിമയ്യം ജനറൽ സെക്രട്ടറി അരുണാചലം ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസ്താവനയിൽ തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അഴഗിരിയും ശക്തിമായി പ്രതിഷേധിച്ചു. നാക്കറുക്കണമെന്ന് പറയുന്നതും തീവ്രവാദമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അറവകുറിച്ചി പള്ളപട്ടിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിലാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഗാന്ധിജിയെ കൊന്ന നാഥുറാം ഗോഡ്സെയാണെന്ന് കമൽഹാസൻ പ്രസ്താവിച്ചത്. കമൽഹാസനെതിരെ വിവിധ സംഘ് പരിവാർ സംഘടനകൾ തെരഞ്ഞെടുപ്പ് കമീഷനിലും കോടതികളിലും ഹരജികൾ സമർപിച്ചിട്ടുണ്ട്. ഹിന്ദുസേനയുടെ ആഭിമുഖ്യത്തിൽ വിഷ്ണുഗുപ്ത എന്നയാൾ ഡൽഹി പട്യാല കോടതിയിൽ ഫയൽ ചെയ്ത കേസ് വ്യാഴാഴ്ച പരിഗണിക്കും. അതിനിടെ കമൽഹാസെൻറ പ്രസ്താവനയോട് സിനിമ താരം രജനികാന്ത് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി.
ഇതിന് മുൻപും കമൽഹാസെൻറ പ്രസ്താവനകൾ വിവാദങ്ങൾക്കിടയാക്കിയിരുന്നു. പുൽവാമ ആക്രമണത്തിന് ശേഷം കശ്മീരിൽ ഹിത പരിശോധന വേണമെന്ന കമലിെൻറ നിലപാട് വൻ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ‘പൂണൂൽ’ ഒഴിവാക്കിയതായ കമൽഹാസെൻറ പ്രസ്താവന ബ്രാഹ്മണ സമുദായത്തിെൻറ എതിർപ്പ് ക്ഷണിച്ചുവരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.