മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്നാട് മന്ത്രി
text_fieldsചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്നും കേന്ദ്ര ജല കമീഷൻ(സി.ഡബ്ല്യു.സി) അംഗീകരിച്ച റൂൾ കർവ് അനുസരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നും തമിഴ്നാട് ജലവിഭവ മന്ത്രി എസ്. ദുരൈമുരുകൻ. ഇതുമായി ബന്ധപ്പെട്ട മറ്റു പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവ തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡാമിെൻറ ഉടമയെന്ന നിലയിൽ തമിഴ്നാട് സർക്കാർ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ട്. റൂൾ കർവ് അനുസരിച്ച് 142 അടിവരെ പരമാവധി സംഭരണശേഷി നിലനിർത്താനാവും. സുപ്രീംകോടതി നിർദേശപ്രകാരം അണക്കെട്ടിലെ ജലനിരപ്പും തമിഴ്നാട് തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്.
നവംബർ 11വരെ റൂൾ കർവ് പാലിക്കാൻ സുപ്രീംകോടതി വ്യാഴാഴ്ച നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ജലനിരപ്പ് നിലനിർത്താൻ തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലേക്ക് തുടർച്ചയായി വെള്ളം കൊണ്ടുപോകുന്നുണ്ട്. ഇതിനുപുറമെ, അണക്കെട്ടിൽനിന്ന് വെള്ളിയാഴ്ച രാവിലെ മുതൽ രണ്ട് സ്പിൽവേകൾ വഴി 500 ക്യുസെക്സ് വെള്ളം തുറന്നുവിടാനും തമിഴ്നാട് സർക്കാർ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് കേരളത്തിന് നേരേത്തതന്നെ വിവരം കൈമാറിയിരുന്നതായും മന്ത്രി പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.