തമിഴ്നാട് വിഭജനം: കേന്ദ്ര നീക്കത്തിനെതിരെ സംസ്ഥാന ബി.ജ.പിയിൽ ഭിന്നത
text_fieldsചെന്നൈ: തമിഴ്നാടിനെ വിഭജിച്ച് 'കൊങ്കുനാട്' എന്ന പേരിൽ കേന്ദ്രഭരണപ്രദേശം രൂപവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സംസ്ഥാന ബി.ജ.പിയിൽ ഭിന്നത.
കോയമ്പത്തൂർ നോർത്തിൽ ചേർന്ന ബി.ജെ.പി എക്സിക്യൂട്ടിവ് യോഗത്തിൽ തമിഴ്നാടിനെ വിഭജിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി. എന്നാൽ ഇൗറോഡിൽ ചേർന്ന ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ വിഭജനത്തെ എതിർത്തുകൊണ്ട് നേതാക്കൾ രംഗത്ത് വന്നു. സംസ്ഥാന ബി.ജെ.പിയിൽ തന്നെ ഭിന്നത ഉയരുന്നതോടെ തമിഴ്നാട് വിഭജനമെന്നത് എളുപ്പമാകില്ല.
തമിഴ് നാടിനെ വിഭജിക്കേണ്ട ഒരു സാഹചര്യവുമില്ലെന്നും, എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോവുകയാണ് വേണ്ടതെന്നുമാണ് ബി.ജെ.പിയിലെ തന്നെ ഒരു വിഭാഗം ഉന്നയിക്കുന്നത്. ചെെന്നെയിൽ ചേർന്ന ജില്ലാ കമ്മിറ്റിയിലും ഇതെ അഭിപ്രായമാണ് ഉയർന്നത്. എന്നാൽ സംസ്ഥാന നേതാക്കളാരും വിഭജന വാർത്തയോട് പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
അതെ സമയം എം.ഡി.എം.കെ പ്രവർത്തകർ സംസ്ഥാനമൊട്ടുക്കും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.ഡി.എം.കെ, ഇടത്, കോൺഗ്രസ് കക്ഷികളും മറ്റു തമിഴ് സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങിയിയിരുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത തമിഴ് ദിനപത്രം തമിഴ് സംഘടന പ്രവർത്തകർ കത്തിച്ചു. കേന്ദ്രം വിശദീകരണം നല്‍കണമെന്ന് വൈകോയുടെ ഡി.എം.ഡി.കെ ആവശ്യപ്പെട്ടു.
തമിഴക പടിഞ്ഞാറൻ ജില്ലകളായ കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നാമക്കൽ, സേലം, ധർമപുരി, നീലഗിരി, കരൂർ, കൃഷ്ണഗിരി ജില്ലകൾ ഉൾപ്പെടുന്ന കൊങ്കുമേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. കൊങ്കുമേഖലയില്‍ ഇതുമായി ബന്ധപ്പെട്ട ജനവികാരമുയർത്തുന്നതിന് കേന്ദ്രസഹമന്ത്രി എല്‍. മുരുകന് ചുമതല നല്‍കിയതായും റിപ്പോർട്ടിലുണ്ട്.
തമിഴ്നാട് ബി.ജെ.പി പ്രസിഡൻറ് എൽ. മുരുകൻ കേന്ദ്ര സഹമന്ത്രിയായതിന് പിന്നാലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ 'െകാങ്കുനാടി'െൻറ പ്രതിനിധിയായി വിശേഷിപ്പിച്ചതാണ് വിവാദത്തിന് തുടക്കമായത്. എല്‍. മുരുകനെ കൊങ്കുനാട്ടില്‍ നിന്നുള്ള മന്ത്രിയെന്നും പുതിയ അധ്യക്ഷന്‍ അണ്ണാമലൈയെ കൊങ്കു നേതാവെന്നുമാണ് കേന്ദ്രം വിശേഷിപ്പിച്ചിരുന്നത്. കൊങ്കുനാടിന് കീഴിൽ നിലവിൽ പത്തു ലോക്‌സഭാ മണ്ഡലങ്ങളും 61 നിയമസഭാ മണ്ഡലങ്ങളുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങൾ കൂടി ചേർത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാനാണ് കേന്ദ്രനീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.