തമിഴ്നാട്ടിൽ 518 ബ്ലാക് ഫംഗസ് കേസുകൾ; 136ഉം ചെന്നൈയിൽ
text_fieldsചെന്നൈ: തമിഴ്നാട്ടിൽ 518 ബ്ലാക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്തു. 17 മരണങ്ങളും സംഭവിച്ചിട്ടുണ്ട്. എന്നാൽ വൈറസിെൻറ ഉറവിടം കണ്ടെത്താൻ ഇനിയും സർക്കാറിനായിട്ടില്ല.136 കേസുകളും ചെന്നൈയിലായതിനാൽ തന്നെ രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ ഇതിനായി പ്രത്യേക വിഭാഗം ആരംഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി മാ സുബ്രഹ്മണ്യൻ അറിയിച്ചു.
''അണുബാധയുടെ ഉറവിടം കൃത്യമായി കണ്ടെത്താനായിട്ടില്ല. സ്റ്റിറോയിഡുകൾ അമിതമായി ഉപയോഗിക്കുന്നതാണ് ഇതിന് കാരണമെന്ന് ചിലർ പറയുന്നുണ്ട്. എന്നാൽ വിദേശത്തുള്ള ഡോക്ടർമാർ തങ്ങളും സ്റ്റിറോയിഡുകൾ ഉപയോഗിച്ചതായി പറയുന്നുണ്ടെങ്കിലും ബ്ലാക് ഫംഗസ് റിപ്പോർട്ട് ചെയ്തതായി പറഞ്ഞിട്ടില്ല. ഉറവിടം കണ്ടെത്താനായി 13 അംഗ ടാസ്ക് ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ട്. സമാനമായ ക്ലിനിക്കുകൾ സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ കോളേജിലും സ്ഥാപിക്കും. '' -ആരോഗ്യ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.