തമിഴ്നാട്ടിൽ 527 പേർക്ക് കൂടി കോവിഡ്; രോഗബാധിതരുടെ എണ്ണം 3550
text_fieldsചെന്നൈ: തമിഴ്നാട്ടിൽ തിങ്കളാഴ്ച 527 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 3550 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 31 ആയി. ചെന്നൈയിലെ കോയേമ്പട് മൊത്തവ്യാപാര മാർക്കറ്റുമായി ബന്ധപ്പെട്ടാണ് പുതുതായി രോഗം സ്ഥിരീകരിച്ചതിൽ അധികവും.
രാജ്യത്തെ തന്നെ ഏറ്റവും വലിയ പഴം, പച്ചക്കറി മാർക്കറ്റായ കോയേമ്പട് കഴിഞ്ഞദിവസം ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരുന്നു. 295 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന മാർക്കറ്റിൽ 3000ത്തിൽ അധികം പഴം, പച്ചക്കറി കടകളാണുള്ളത്.
ചെന്നൈയിൽ മാത്രം 1724 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 18 പേർ ഇവിടെ മരിക്കുകയും ചെയ്തു. തമിഴ്നാട്ടിലെ രോഗവ്യാപന മേഖലകളല്ലാത്ത സ്ഥലങ്ങളിൽ ഭാഗികമായി ലോക്ഡൗൺ പിൻവലിച്ചിരുന്നു. കഴിഞ്ഞദിവസം ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങാൻ സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചെന്നെ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.