Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പി.എം കിസാൻ
cancel
Homechevron_rightNewschevron_rightIndiachevron_rightതമിഴ്നാട്ടിൽ പി.എം...

തമിഴ്നാട്ടിൽ പി.എം കിസാൻ പദ്ധതിയിൽ വൻ അഴിമതി; 110 കോടി തട്ടിയെടുത്തു

text_fields
bookmark_border

ചെന്നൈ: രാജ്യത്തെ കർഷകർക്ക്​ ധനസഹായം ലഭ്യമാക്കുന്ന പി.എം കിസാൻ പദ്ധതിയിൽ വൻ അഴിമതി നടന്നതായി തമിഴ്​നാട്​ സർക്കാറിൻെറ കണ്ടെത്തൽ. കർഷകർക്ക്​ ലഭിക്കേണ്ട 110 കോടി രൂപയാണ്​ ചില ഉദ്യോഗസ്​ഥരും പ്രാദേശിക രാഷ്​ട്രീയ നേതാക്കളും ചേർന്ന്​ തട്ടിയെടുത്തത്​.

സംസ്​ഥാനത്ത്​ പി.എം കിസാൻ പദ്ധതിയിൽ പുതുതായി രജിസ്​റ്റർ ചെയ്യുന്നവരുടെ എണ്ണം ആഗസ്​റ്റിൽ വൻതോതിൽ ഉയർന്നിരുന്നതായി തമിഴ്​നാട്​ പ്രിൻസിപ്പൽ സെക്രട്ടറി ഗഗൻദീപ്​ സിങ്​ ബേദി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ സർക്കാർ ഓൺലൈൻ സംവിധാനം ദുരുപയോഗം ചെയ്​ത്​ നിരവധിപേരെ പട്ടികയിൽ കൂട്ടിച്ചേർത്തതായി കണ്ടെത്തി. സർക്കാർ ഉദ്യോഗസ്​ഥർ ലോഗിൻ ഐഡിയും പാസ്​വേർഡും ബ്രോക്കർമാർക്ക്​ നൽകി കൂടുതൽ പേരെ പട്ടികയിൽ ഉൾപ്പെടുത്തിയ ശേഷം തുക തട്ടിയെടുക്കുകയുമായിരുന്നു.

അഴിമതി കണ്ടെത്തിയതിനെ തുടർന്ന്​ 80 ഓളം ജീവനക്കാരെ പിരിച്ചുവിട്ടതായും 34 പേരെ സസ്​പെൻസ്​ ചെയ്​തതായും പ്രിൻസിപ്പൽ സെക്രട്ടറി കൂട്ടിച്ചേർത്തു. സംഭവത്തിൽ ബ്രോക്കർമാരും ഏജൻറുമാരുമായ 18 പേരെ അറസ്​റ്റ്​ ചെയ്​തു. 110 കോടിയിൽ 32 കോടി സർക്കാർ വീ​ണ്ടെടുത്തു. ബാക്കി തുക 40 ദിവസത്തിനകം ക​ണ്ടെടുക്കുമെന്നും അ​േദ്ദഹം പറഞ്ഞു.

ഒരു പ്രത്യേക കാലയളവിൽ ചില ജില്ലയിൽ പുതുതായി അർഹരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നവരുടെ എണ്ണം ഉയർന്നതോടെയാണ്​ തട്ടിപ്പിനെക്കുറിച്ച്​ സംശയം ഉയർന്നത്​. കല്ലാക്കുറിച്ചി, വില്ലുപുരം, ഗൂഡല്ലൂർ, തിരുവണ്ണാമലൈ, ​വെല്ലൂർ, റാണിപേട്ട്​, സേലം, ധർമപുരി, കൃഷ്​ണഗിരി, ചെങ്കൽപേട്ട്​ എന്നീ ജില്ലകളിലാണ്​ തട്ടിപ്പ്​ അരങ്ങേറിയത്​. ആനുകൂല്യം ലഭിച്ചതായി രേഖകളിൽ കാണിക്കുന്ന പലർക്കും പദ്ധതിയിയെക്കുറിച്ച്​ കേട്ടുകേൾവി പോലുമില്ല.

ആഗസ്​റ്റിൽ കല്ലാക്കുറിച്ചിയിൽ പി.എം കിസാൻ പദ്ധതിയിൽ തട്ടിപ്പ്​ കണ്ടെത്തിയതിനെ തുടർന്ന്​ മുതിർന്ന രണ്ടു മുതിർന്ന ഉദ്യോഗസ്​ഥരെയും സഹായികളായ ജീവനക്കാരെയും സസ്​പെൻഡ്​ ചെയ്​തിരുന്നു. കർഷകർ അല്ലാത്തവരെയും പദ്ധതി അർഹരുടെ പട്ടികയിൽ ഉൾപ്പെടുത്തി ആനുകൂല്യം നൽകിയതിന്​ അമുദ, രാജശേഖരൻ എന്നിവരെയും 15 അംഗ സഹായികളുടെ സംഘത്തെയുമാണ്​ സസ്​പെൻഡ്​ ചെയ്​തത്​. അന്വേഷണത്തിൽ പി.എം കിസാൻ പദ്ധതി വഴി ലഭിക്കുന്ന ആനുകൂല്യ തുകയായ 6000ത്തിൽനിന്ന്​ കമിഷൻ വാങ്ങിയതായും കണ്ടെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduPM KisanPM Kisan Scam
News Summary - Tamil Nadu Rs 110 crore scam in PM Kisan scheme
Next Story