Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാളെ മുതൽ തിയറ്ററുകള്‍...

നാളെ മുതൽ തിയറ്ററുകള്‍ തുറക്കും​; സെപ്​റ്റംബറിൽ സ്​കൂളുകളും: ലോക്​ഡൗണിൽ കൂടുതൽ ഇളവുകളുമായി തമിഴ്​നാട്​ സർക്കാർ

text_fields
bookmark_border
നാളെ മുതൽ തിയറ്ററുകള്‍ തുറക്കും​; സെപ്​റ്റംബറിൽ സ്​കൂളുകളും:  ലോക്​ഡൗണിൽ കൂടുതൽ ഇളവുകളുമായി തമിഴ്​നാട്​ സർക്കാർ
cancel

ചെന്നൈ: തമിഴ്‌നാട്ടില്‍ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച്​ തമിഴ്​നാട്​ സർക്കാർ. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്​ ഇളവുകളോടെ ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്​.

50 ശതമാനം സീറ്റുകള്‍ ഉപയോഗിച്ച്​ തിങ്കളാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ സർക്കാർ അനുമതി നൽകി. കോവിഡ്​ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന നിർദേശവും സർക്കാർ നൽകിയിട്ടുണ്ട്​.സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്​. ആദ്യ ഘട്ടത്തില്‍ 9 മുതല്‍ 12 വരെ ക്ലാസുകളായിരിക്കും തുറക്കുക. തുടർന്നുള്ള സാഹചര്യം വിലയിരുത്തി കൂടുതല്‍ ക്ലാസുകള്‍ തുറക്കുന്ന കാര്യം ആലോചിക്കാമെന്നാണ്​ സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്​.

സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയിരുന്നു. കൂടുതൽ ഇളവുകൾ നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്​. ടൂറിസം മേഖലയിലടക്കം കൂടുതൽ ഇളവ്​ നൽകിയേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheatreSchool
News Summary - Tamil Nadu Schools To Open Next Month Theatres From Monday
Next Story