തമിഴ്നാട്ടിൽ 500 മദ്യശാലകൾ അടച്ചുപൂട്ടുന്നു
text_fieldsചെന്നൈ: തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷന് (ടാസ്മാക്) കീഴിലുള്ള 500 മദ്യശാലകൾക്ക് വ്യാഴാഴ്ച താഴുവീഴും. മദ്യശാലകളുടെ എണ്ണം ക്രമേണ കുറക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. സംസ്ഥാനത്ത് ആകെയുള്ള 5329 മദ്യശാലകളിൽ 500 എണ്ണം ജൂൺ 22ന് അടച്ചുപൂട്ടുമെന്ന് എക്സൈസ് മന്ത്രി സെന്തിൽ ബാലാജി ഏപ്രിൽ 12ന് നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.
ഇതുസംബന്ധിച്ച ഉത്തരവ് ഏപ്രിൽ 20ന് പുറത്തിറക്കുകയും ചെയ്തു. പൂട്ടേണ്ട മദ്യശാലകൾ ഏതൊക്കെയെന്ന് തീരുമാനിക്കാൻ ടാസ്മാകിനെ ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പൂട്ടുന്നവയുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തിറക്കി.
നടപടിയെ പ്രതിപക്ഷ പാർട്ടിയായ പി.എം.കെ സ്വാഗതം ചെയ്തു. ഘട്ടംഘട്ടമായി മുഴുവൻ മദ്യശാലകളും പൂട്ടണമെന്നും സംസ്ഥാനത്ത് പൂർണ മദ്യനിരോധനം പ്രഖ്യാപിക്കുമെന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വാഗ്ദാനം പാലിക്കണമെന്നും പി.എം.കെ പ്രസിഡന്റ് ഡോ. അൻപുമണി രാമദാസ് എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.