മകൾക്ക് ടൈഫോയ്ഡ്, ഭാര്യയുടെ പ്രേതം കൂടിയതാണെന്ന് പിതാവ്; ദുർമന്ത്രവാദത്തിനിരയായ 19കാരിക്ക് ദാരുണാന്ത്യം
text_fieldsചെന്നൈ: തമിഴ്നാട്ടിൽ ടൈഫോയ്ഡ് ബാധിച്ച 19കാരിക്ക് ചികിത്സ ലഭിക്കാതെ ദാരുണാന്ത്യം. ഉച്ചിപുളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽവെച്ച് ബുധനാഴ്ചയാണ് 19കാരി തരണി മരിച്ചത്. തരണിയുടെ കഴുത്തിലും പുറത്തും പരിക്കേറ്റിരുന്നതായി പൊലീസ് പറഞ്ഞു.
തരണിയുടെ പിതാവ് വീര സെൽവം അന്ധവിശ്വസിയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് സുഖമില്ലാതായ മകൾക്ക് പ്രേതബാധ കൂടിയതാണെന്നായിരുന്നു വീര സെൽവത്തിന്‍റെ വിശ്വാസം.
ഒമ്പതുവർഷം മുമ്പ് തരണിയുടെ മാതാവ് മരിച്ചിരുന്നു. അമ്മയുടെ ശവകുടീരം സ്ഥിരമായി സന്ദർശിക്കാറുണ്ടായിരുന്ന മകളുടെ ശരീരത്തിൽ ഭാര്യയുടെ പ്രേതം പ്രവേശിച്ചതോടെയാണ് അസുഖം ബാധിച്ചതെന്നായിരുന്നു വീര സെൽവത്തിന്‍റെ വാദം. അതിനാൽതന്നെ തരണിയെ ആശുപത്രിയിെലത്തിക്കാതെ പകരം ദുർമന്ത്രവാദിയുടെ അടുത്തെത്തിക്കുകയായിരുന്നു ഇയാൾ.
തരണിയെ ദുർമന്ത്രവാദി ദേഹോപദ്രവം ഏൽപ്പിക്കുകയും പുക ശ്വസിപ്പിക്കുകയും ചെയ്തു. ഇതോടെ ബോധം കെട്ടുവീണ തരണിയെ സമീപത്തെ ആശുപത്രിയിെലത്തിച്ചു. പരിശോധനയിൽ ടൈഫോയ്ഡ് ആണെന്ന് സ്ഥിരീകരിച്ചു.
ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന രോഗമാണ് ടൈേഫായ്ഡ്. എന്നാൽ വീരസെൽവം തരണിയെ മറ്റൊരു ദുർമന്ത്രവാദിയുടെ അടുത്തെത്തിക്കുകയായിരുന്നു. പിന്നീട് ആരോഗ്യനില വഷളായതോടെ പെൺകുട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽവെച്ച് മരിച്ചു. വീരസെൽവത്തെയും ദുർമന്ത്രവാദികളെയും കുടുംബാംഗങ്ങളെയും പൊലീസ് ചോദ്യം ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം അസ്വാഭാവിക മരണത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.