ജനം ഓടേണ്ടി വരുമോ? ഇക്കുറി ഈ ആരോഗ്യമന്ത്രിയെ ഒന്ന് കാണാൻ
text_fieldsചെന്നൈ: എം.കെ സ്റ്റാലിൻ അധികാരമേറ്റതിന് പിന്നാലെ വകുപ്പുകളുടെ ചുതലയേൽപ്പിച്ച മന്ത്രിമാരിലുണ്ട് ചില കൗതുകങ്ങൾ. ഓരോ മന്ത്രിമാർക്കും ലഭിച്ച വകുപ്പുമായി എന്തോ ഒരു ബന്ധമുണ്ടെന്നാണ് മന്ത്രിമാരുടെ ചരിത്രം അന്വേഷിച്ചു പോയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആരോഗ്യവകുപ്പേൽപ്പിച്ച മന്ത്രിക്കും പറയാനുണ്ട് അത്തരമൊരു കഥ.
രാഷ്ട്രിയ പ്രവർത്തനത്തിനൊപ്പം മാരത്തൺ ഓട്ടമത്സരങ്ങളിൽ പങ്കെടുത്ത് റെക്കോഡുകൾ സ്വന്തമാക്കിയ 61 കാരനായ എം. എ സുബ്രമണ്യനെയാണ് തമിഴകത്തിെൻറ ആരോഗ്യം കാക്കാനിക്കുറി ദ്രാവിഡ മുന്നേറ്റ കഴകം ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഈ പ്രായത്തിലും സ്പോർട്സ്മാൻ സ്പിരിറ്റോടെ മത്സരങ്ങളിൽ പങ്കെടുക്കുന്നത് കൂടി പരിഗണിച്ചാണോ സുബ്രമണ്യനെ ആരോഗ്യത്തിെൻറ ചുമതലയേൽപ്പിച്ചതെന്ന സംശയമാണ് തമിഴകത്തിനുള്ളത്.
സൈദാേപട്ട് മണ്ഡലത്തിൽ നിന്നാണ് സുബ്രമണ്യൻ ജയിച്ച് കയറിയത്. 2006 മുതൽ 2011 വരെ ചെന്നൈയുടെ മേയറായിരുന്നുവെന്ന ചരിത്രവും അദ്ദേഹത്തിനുണ്ട്. രാഷ്ട്രിയ പ്രവർത്തനത്തിനിടയിൽ 2014 ലാണ് ആദ്യമായി മാരത്തണിൽ പങ്കെടുക്കുന്നത്. രണ്ടരമണിക്കൂർ കൊണ്ടാണ് അദ്ദേഹം ഫിനിഷിങ്ങ് പോയൻറിലെത്തിയത്. ഒപ്പം ഓടിയവരിൽ പലരും മൂന്ന് മണിക്കൂറ് കൊണ്ടാണ് ഓടിയെത്തിയത്.
നൂറോളം മാരത്തോണുകളിൽ ഓടിയ സുബ്രമണ്യൻ എഷ്യ ബുക് ഓഫ് വേൾഡ് റെക്കോർഡ്സിലും ഇടംപിടിച്ചിട്ടുണ്ട്. മൂന്ന് വർഷം കൊണ്ട് 50 മാരത്തോണുകൾ പൂർത്തിയാക്കിയതിന് വേർഡ് റെക്കോർഡ്സ് യൂനിവേഴ്സിറ്റിയുടെ അംഗീകാരവും സുബ്രമണ്യന് ലഭിച്ചിരുന്നു. ആരോഗ്യസംരക്ഷണത്തിൽ സുബ്രമണ്യെൻറ താൽപര്യം ജനങ്ങളുടെ ആരോഗ്യകാര്യത്തിലുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തമിഴ്നാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.