തമിഴ് പുതുവർഷവും പൊങ്കലും ആഘോഷിച്ചു
text_fieldsഗൂഡല്ലൂർ: തമിഴ് പുതുവത്സരാഘോഷത്തിെൻറ ഭാഗമായി നീലഗിരി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പൊങ്കൽ ആഘോഷിച്ചു. തമിഴ് പുതുവർഷപ്പിറവി ദിനമായ ജനുവരി 14ന് സംസ്ഥാനത്ത് അവധിയാണ്.
പൊങ്കൽച്ചോറ് തയാറാക്കിയും പൂജകളും മറ്റ് കലാകായിക പരിപാടികളും ആഘോഷങ്ങളും നടത്തി.
വ്യക്തികൾ, സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ സന്നദ്ധസംഘടനകൾ, ൈഡ്രവർമാരടക്കമുള്ളവർ പൊങ്കൽ ആഘോഷിച്ചു. മൂന്നു ദിവസത്തിെൻറ ആഘോഷമാണുള്ളത്. ബോഗി പൊങ്കൽ, സൂര്യ പൊങ്കൽ, മാട്ടുപൊങ്കൽ എന്നീ ആഘോഷമാണ് നടക്കുന്നത്. കർഷകരുടെ ആഘോഷദിനവുംകൂടിയാണിത്.
ഗൂഡല്ലൂരിൽ ഓട്ടോൈഡ്രവർമാർ ചുങ്കം സ്റ്റാൻഡിൽ പൊങ്കലാഘോഷിച്ചു. ദേവർഷോല പൊലീസ് കടച്ചനക്കൊല്ലി കോളനിയിൽ ആദിവാസികൾക്കായി പൊങ്കലാഘോഷം സംഘടിപ്പിച്ചു. ആദിവാസികളുടെ പരമ്പരാഗത പാട്ടും നൃത്തവും മറ്റ് കലാപരിപാടികളും പൊങ്കൽചോറ് വിതരണവും നടത്തി. മത്സരം വിജയിച്ചവർക്ക് സമ്മാനവും നൽകി. എസ്.ഐ ഷാജഹാൻ, സ്പെഷൽ ബ്രാഞ്ച് എസ്.ഐ ബാബു, ഹെഡ് കോൺസ്റ്റബിൾമാരായ ഷൺമുഖരാജ്, സിദ്ധാർഥ് എന്നിവർ പങ്കെടുത്തു.
മസിനഗുഡി പൊലീസും ആദിവാസികൾക്കായി പൊങ്കലാഘോഷം നടത്തി. മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട്, കുറുമ്പർപാടി, ആനപാടി, ആച്ചക്കര, ചെമ്മനത്തം, ഭൂതനത്തം കോളനിവാസികൾക്കാണ് ആഘോഷം സംഘടിപ്പിച്ചത്.
പൊങ്കൽച്ചോറും സമ്മാനങ്ങളും നൽകി. സി.ഐ തിരുമലൈരാജൻ, എസ്.ഐമാരായ രാജ, വിജയൻ, ഹെഡ് കോൺസ്റ്റബിൾ മഹേഷ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.