'തമിഴ് തായ് വാഴ്ത്ത്' ഔദ്യോഗിക ഗാനമായി പ്രഖ്യാപിച്ച് തമിഴ്നാട്; ആലപിക്കുേമ്പാൾ എഴുന്നേറ്റ് നിൽക്കണം
text_fieldsചെന്നൈ: 'തമിഴ് തായ് വാഴ്ത്ത്' ഔദ്യോഗിക ഗാനമായി പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. എല്ലാ പൊതുചടങ്ങും ആരംഭിക്കുന്നതിന് മുമ്പ് ഗാനം ആലപിക്കുകയും ഈ സമയം എല്ലാവരും എഴുന്നേറ്റ് നിൽക്കുകയും വേണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫിസുകളിലും നടക്കുന്ന എല്ലാ പൊതുപരിപാടികളും ആരംഭിക്കേണ്ടത് തമിഴ് തായ് വാഴ്ത്ത് ആലപിച്ചാകണം. ഭിന്നശേഷിക്കാർ ഒഴികെ എല്ലാവരും തമിഴ് തായ് വാഴ്ത്ത് ആലപിക്കുേമ്പാൾ എഴുന്നേറ്റുനിൽക്കണമെന്നും ഉത്തരവിൽ പറയുന്നു.
55 സെക്കൻഡ് ദൈർഘ്യമുള്ള ഗാനം ആലപിക്കുേമ്പാൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്ന് നിർദേശിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു.
തമിഴ് തായ് വാഴ്ത്ത് ഒരു പ്രാർഥന ഗാനം മാത്രമാണെന്ന മദ്രാസ് ഹൈകോടതിയുടെ സമീപകാല നിരീക്ഷണത്തിന് പിന്നാലെയാണ് സർക്കാർ നിർദേശം. തമിഴ് തായ് വാഴ്ത്ത് ഒരു പ്രാർഥന ഗാനമാെണന്നും ദേശീയ ഗാനമല്ലെന്നും അതിനാൽ അത് ആലപിക്കുേമ്പാൾ എല്ലാവരും എഴുന്നേറ്റ് നിൽക്കേണ്ടതിന്റെ ആവശ്യമില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.