അണ്ണാ ഡി.എം.കെ എം.എൽ.എമാരുടെ എണ്ണം 116 ആയി കുറഞ്ഞു
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭയിൽ അണ്ണാ ഡി.എം.കെ എം.എൽ.എമാരുടെ എണ്ണം കുറഞ്ഞുവരുന്നത് ഭരണകേന്ദ്രങ്ങളിൽ ആശങ്ക ഉയർത്തുന്നു. മധുര ജില്ലയിലെ തിരുപ്പറകുൺറം എം.എൽ.എ എ.കെ. ബോസിെൻറ മരണത്തോടെ അണ്ണാ ഡി.എം.കെയുടെ അംഗബലം 116 ആയി കുറഞ്ഞിരിക്കുകയാണ്. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 117 അംഗങ്ങളുടെ പിന്തുണവേണം. അണ്ണാ ഡി.എം.കെക്ക് 136 എം.എൽ.എമാരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. ജയലളിത അന്തരിച്ചതോടെ ഇത് 135 ആയി. ജയലളിത പ്രതിനിധീകരിച്ചിരുന്ന ആർ.കെ നഗർ മണ്ഡലത്തിൽനിന്ന് ടി.ടി.വി. ദിനകരൻ ജയിച്ചതോടെ ആ സീറ്റ് നഷ്ടമായി.
പിന്നീട് 18 എം.എൽ.എമാർ ദിനകരൻ പക്ഷത്തേക്ക് നീങ്ങിയതിെൻറയും മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കെതിരെ ഗവർണർക്ക് പരാതി നൽകിയതിെൻറയും പേരിൽ സ്പീക്കർ ഇവരെ അയോഗ്യരാക്കി. അയോഗ്യത കൽപിക്കെപ്പട്ട എം.എൽ.എമാരുടെ കേസ് നിലവിൽ മൂന്നാം ജഡ്ജി വാദം കേൾക്കുന്നുണ്ട്. ഇതിെൻറ വിധിപ്രഖ്യാപനം ഇൗ മാസാവസാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്പീക്കറുടെ ഉത്തരവ് കോടതി ശരിവെച്ചാൽ തിരുപ്പറകുൺറം ഉൾപ്പെടെ 19 നിയമസഭ മണ്ഡലങ്ങളിൽ ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടക്കും. സ്പീക്കറുടെ തീരുമാനം റദ്ദാക്കിയാൽ സർക്കാറിെൻറ നിലനിൽപ് ഭീഷണിയിലാവും. തിരുപ്പറകുൺറം മണ്ഡലത്തിൽ മാത്രമായി ഉപതെരഞ്ഞെടുപ്പ് നടക്കാനും സാധ്യതയുണ്ട്.
തിരുപ്പറകുൺറം നിയമസഭ മണ്ഡലത്തിലെ ഒഴിവ് കേന്ദ്ര ഇലക്ഷൻ കമീഷനെ അറിയിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് വരണാധികാരി വെള്ളിയാഴ്ച അറിയിച്ചു. ഇേപ്പാഴത്തെ നിലയിൽ ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത് അണ്ണാ ഡി.എം.കെയെ സംബന്ധിച്ചിടത്തോളം അഗ്നിപരീക്ഷയാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.