തമിഴകം തേങ്ങുന്നു; പൊലീസ് വലയത്തിൽ ചെന്നൈ
text_fieldsചെന്നൈ: തമിഴ്നാടൊട്ടുക്കും പൊലീസ് സുരക്ഷ ശക്തിപ്പെടുത്താൻ ഡി.ജി.പി ടി.കെ. രാജേന്ദ്രൻ ഉത്തരവിട്ടു. ജില്ല പൊലീസ് മേധാവികളോട് ചെന്നൈയിലെത്താനും ആവശ്യപ്പെട്ടു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ അതത് ജില്ലകളിൽ മതിയായ പൊലീസിനെ വിന്യസിക്കാൻ ഡി.െഎ. ജി മാർക്ക് നിർദേശം നൽകി. നഗരത്തിലെ ആഴ്വാർപേട്ട കാവേരി ആശുപത്രി പരിസരത്ത് ദ്രുതകർമസേന ഉൾപ്പെടെ വിവിധ സേനാവിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.
ചെന്നൈ നഗരത്തിൽ പൊലീസ് സംഘങ്ങൾ നിലയുറപ്പിച്ചിരിക്കുന്നു. സമീപ ജില്ലകളിൽനിന്നാണ് ചെന്നൈയിലേക്ക് പൊ ലീസിനെ എത്തിച്ചത്. അടിയന്തര സന്ദർഭങ്ങളിൽ പ്രയോജനപ്പെടുത്തുന്നതിന് എഗ്മോർ രാജരത്നം സ്റ്റേഡിയത്തിൽ 5000ത്തോളം സായുധപൊലീസുകാരെ ഒരുക്കിനിർത്തി. ഒരാഴ്ച മുേമ്പ അവധിയിൽപോയ പൊലീസുകാരെ തിരിച്ചുവിളിച്ചിരുന്നു. പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയവും കരുണാനിധിയുടെ വസതികൾ സ്ഥിതിചെയ്യുന്ന ഗോപാലപുരവും സി.െഎ.ടി കോളനിയും പൊലീസ് നിയന്ത്രണത്തിലായി. ഇൗ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. സംസ്ഥാനത്തെ മദ്യഷാപ്പുകൾ പൂട്ടാൻ നിർദേശം നൽകി. ചെന്നൈ നഗരം ഗതാഗതക്കുരുക്കിലാണ്.
കരുണാനിധിയുടെ ഭൗതിക ശരീരം പൊതുദർശനത്തിനുവെക്കുന്ന അണ്ണാശാലയിലെ രാജാജി ഒാഡിറ്റോറിയം ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പൊലീസ് നിയന്ത്രണത്തിലായി. ചെന്നൈ വിമാനത്താവളത്തിൽ സുരക്ഷ ശക്തിെപ്പടുത്തി.
തിരക്കിട്ട കൂടിയാലോചനകൾ
ചെന്നൈ: കലൈജ്ഞറുടെ അത്യാസന്നമായ നിലയിലായപ്പോൾ നഗരത്തിലെ ഗ്രീൻവേസ് റോഡിലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ വീട് കേന്ദ്രീകരിച്ച് തിരക്കിട്ട കൂടിയാലോചന നടന്നു. ചൊവ്വാഴ്ച ഉച്ചക്കുശേഷം കരുണാനിധിയുടെ മക്കളായ എം.കെ. അളഗിരി, എം.കെ. സ്റ്റാലിൻ, കനിമൊഴി എന്നിവർ പളനിസാമിയുടെ വീട്ടിലെത്തിയതോടെയാണ് കരുണാനിധിയുടെ നില അത്യന്തം വഷളായ വാർത്ത പരന്നത്.
മറിന ബീച്ചിലെ അണ്ണാസമാധിക്ക് സമീപം സംസ്ക്കരിക്കാൻ സ്ഥലം അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്കുശേഷം സ്റ്റാലിനും സംഘവും കാവേരി ആശുപത്രിയിലെത്തി ഡി.എം.കെ ജനറൽ സെക്രട്ടറി പ്രഫ. കെ. അൻപഴകൻ ഉൾപ്പെടെ ഉന്നത നേതാക്കളുമായും കുടുംബാംഗങ്ങളുമായി ചർച്ച നടത്തി.
അതിനിടെ സംസ്ഥാന ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥൻ, ഡി.ജി.പി ടി.കെ. രാജേന്ദ്രൻ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി വിളിച്ചുകൂട്ടി യോഗം േചർന്നു. സ്റ്റാലിൻ ഉന്നയിച്ച ആവശ്യങ്ങൾ സംബന്ധിച്ചും തമിഴ്നാട്ടിലും പ്രത്യേകിച്ച് ചെന്നൈ നഗരത്തിലും ഏർപ്പെടുത്തേണ്ട സുരക്ഷ ക്രമീകരണങ്ങളെക്കുറിച്ചുമാണ് ചർച്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.