തെരഞ്ഞെടുപ്പ് പ്രചാരണം; സൂചന നൽകി ശശികല
text_fieldsചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിൽ ജയലളിതയുടെ യഥാർഥ അനുഭാവികളും പ്രവർത്തകരും െഎക്യത്തോടെ പ്രവർത്തിക്കണമെന്നും താമസിയാതെ പ്രവർത്തകരെയും പൊതുജനങ്ങളെയും കാണാനിരിക്കയാണെന്നും വി.കെ. ശശികല. ജയലളിതയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ബുധനാഴ്ച ചെന്നൈ ത്യാഗരായർ നഗറിലെ വസതിയിൽ ജയലളിതയുടെ അലങ്കരിച്ച പടത്തിന് പുഷ്പാഞ്ജലി നടത്തിയശേഷം മാധ്യമപ്രവർത്തകരെ അറിയിച്ചതാണ് ഇക്കാര്യം. പ്രവർത്തകരോടൊപ്പം എന്നും താനുണ്ടാവും. ഡി.എം.കെയെ പരാജയപ്പെടുത്തി ഭരണം തുടരുകയെന്ന ജയലളിതയുടെ ആഗ്രഹം സഫലമാക്കണമെന്നും ശശികല ആവശ്യപ്പെട്ടു.
അതിനിടെ, സമത്വ മക്കൾ കക്ഷി പ്രസിഡൻറും നടനുമായ ശരത്കുമാർ, ഭാര്യയും നടിയുമായ രാധിക, നാം തമിഴർ കക്ഷി നേതാവും സംവിധായകനുമായ സീമാൻ, സംവിധായകൻ ഭാരതിരാജ തുടങ്ങിയ പ്രമുഖർ ശശികലയെ സന്ദർശിച്ചു. ജയിൽവാസത്തിനുശേഷം ഈമാസം ഒൻപതിന് ബംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കുള്ള യാത്രക്കിടെയും പാർട്ടി പ്രവർത്തകർ യോജിച്ച് പ്രവർത്തിക്കണമെന്ന് ശശികല ആവശ്യപ്പെട്ടിരുന്നു. അതിനിടെ, ജയലളിതയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയെന്ന നിലയിൽ ശശികല പുറത്തിറക്കിയ വാർത്തക്കുറിപ്പ് വിവാദമായി.
അണ്ണാ ഡി.എം.കെയുടെ പതാക അച്ചടിച്ച ലെറ്റർഹെഡ്ഡിലാണ് പ്രസ്താവന അച്ചടിച്ചത്. ശശികലയുടെ നീക്കം അണ്ണാ ഡി.എം.കെക്ക് തലവേദനയായി. ശശികല തെൻറ വാഹനത്തിൽ അണ്ണാ ഡി.എം.കെയുടെ കൊടി ഉപയോഗിച്ചതിനെതിരെ മന്ത്രിമാർ ഉൾെപ്പടെ പൊലീസിൽ പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.