പൊട്ടിക്കരഞ്ഞ് ശശികല: തമിഴ്നാട് രക്ഷപ്പെട്ടുവെന്ന് പന്നീർശെൽവം
text_fieldsചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശശികലയെ ശിക്ഷിച്ച കോടതി നടപടിയിൽ ആഹ്ലാദം പൂണ്ട് പന്നീർശെൽവം ക്യാമ്പ്. ത്മിഴ്നാട് രക്ഷപ്പെട്ടുവെന്നാണ് വിധിയെക്കുറിച്ച് കാവൽ മുഖ്യമന്ത്രി പന്നീർശെൽവത്തിെൻറ ആദ്യ പ്രതികരണം.
തമിഴ്നാട്ടിലാകമാനം പന്നീർെശൽവം അനുകൂലികൾ ആഹ്ലാദ പ്രകടനം നടത്തുന്നു. എം.എൽ.എമാരെ ആഡംബര ഹോട്ടലിൽ പാർപ്പിച്ച് ശശികല കളിച്ച രാഷ്ട്രീയ നാടകത്തിനാണ് അന്ത്യമായത്. ശശികല പക്ഷത്തെ എത്ര എം.എൽ.എമാർ ഇനി പന്നീർശെൽവം പക്ഷത്തേക്ക് കൂറുമാറുമെന്നാണ് കാത്തിരിക്കുന്നത്.
എന്നാൽ, വിധി കേട്ട് ശശികല പൊട്ടിക്കരഞ്ഞു. ‘അമ്മ (ജയലളിത) പ്രതിസന്ധിയിലായപ്പോൾ ഞാനും ബുദ്ധിമുട്ടി. ഇപ്പോൾ ഞാൻ സ്വയം ചുമക്കുകയാണ്. നീതി ജയിക്കുമെന്നും’ വിധിയെ കുറിച്ച് ശശികല പറഞ്ഞു.
എന്നാൽ വിധി പാർട്ടിയെ തകർക്കാൻ വേണ്ടിയുള്ളതാെണന്നും ഇന്ത്യയിൽ ജനാധിപത്യം നശിച്ചുെവന്നും ശശികല അനുകൂലികൾ പറഞ്ഞു. കേന്ദ്രത്തിെൻറ കളികളാണ് ഇതിനു പിന്നിലെന്നും ശശികല പക്ഷം ആരോപിക്കുന്നു.
അതേസമയം, എം.എൽ.എമാെര പാർപ്പിച്ച കൂവത്തൂരിലെ റിസോർട്ടിനു മുന്നിൽ വലിയ രീതിയിലുള്ള പൊലീസ് സന്നാഹമുണ്ട്. കൂവത്തൂരിലെ ഗോൾഡൻ ബേ റിസോർട്ടിലേക്ക് മുതിർന്ന പൊലീസ് ഒാഫീസർമാർ എത്തി. രണ്ട് െഎ. ജി റാങ്കിലുള്ള ഉദ്യോഗസ്ഥർ നയിക്കുന്ന നാലു ട്രാൻസ്പോർട്ട് ബസുകൾ ഗോൾഡൻ ബേ റിസോർട്ടിയിൽ എത്തിയിട്ടുണ്ട്.
അതേസമയം, തമിഴ്ജനതയുെട വലിയ വിജയമാണ് വിധിയെന്നും സത്യത്തിെൻറയും നീതിയുടെയും വിജയമാണ് വിധിയെന്നും ഡി.എം.കെ പ്രതികരിച്ചു. പന്നീർശെൽവം അനുകൂലികൾ തമിഴ്നാട്ടിലാെക ആഹ്ലാദപ്രകടനം സംഘടിപ്പിച്ചിരിക്കുകയാണ്. ശശികല പക്ഷത്തെ എം.എൽ.എമാരുെട ഒഴുക്കും ഒ.പി.എസ് പക്ഷം പ്രതീക്ഷിക്കുന്നു.
ഇന്ന് രാവിലെ വേഷം മാറി ഒരു എം.എൽ.എ പന്നീർ െശൽവം പക്ഷത്തേക്ക് പോയിരുന്നു. എം.എൽ.എ മാരെ ശശികല തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് പന്നീർശെൽവം പക്ഷം ആേരാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.