മെഡിക്കൽ പ്രവേശനം; തമിഴ്നാടിനും നീറ്റ് ബാധകമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്) പ്രകാരം തമിഴ്നാട്ടിലെ മെഡിക്കൽ കോളജുകളിലും പ്രവേശനം നടത്തണമെന്ന് സുപ്രീംകോടതി. തമിഴ്നാട് സർക്കാർ എത്രയും െപെട്ടന്ന് മെഡിക്കൽ പ്രവേശന കൗൺസലിങ് തുടങ്ങി സെപ്റ്റംബർ നാലിനകം അവസാനിപ്പിക്കണമെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
സർക്കാർ ധനസഹായം നൽകുന്ന കോളജുകളിെലങ്കിലും ഇളവ് വേണമെന്ന തമിഴ്നാടിെൻറ ആവശ്യവും കോടതി പരിഗണിച്ചില്ല. നീറ്റ് മാർക്ക് അടിസ്ഥാനത്തിൽ തയാറാക്കിയ മെറിറ്റ് ലിസ്റ്റ് പ്രകാരം മെഡിക്കൽ സീറ്റുകളിൽ പ്രവേശനം നടത്താൻ സംസ്ഥാന സർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ആറ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഒരു സംസ്ഥാനത്തിന് മാത്രമായി ഇളവ് നൽകുന്നത് നിയമത്തിന് ഗുണകരമാകില്ല.
ഇത് മറ്റുസംസ്ഥാനങ്ങൾക്ക് പ്രേരകമാകുമെന്നും കേന്ദ്രവും കോടതിയെ അറിയിച്ചു. സി.ബി.എസ്.ഇ, നാഷനൽ ബോർഡ് തുടങ്ങിയ സിലബസുകളിൽ പഠിച്ച വിദ്യാർഥികൾക്ക് മാത്രമാണ് നീറ്റ് ലളിതമാകുന്നത്. മറ്റു വിദ്യാർഥികൾക്ക് പരീക്ഷ കടുപ്പമേറിയതാണ്. നഗരത്തിലെ പരിമിതമായ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഗ്രാമങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ കടുത്തമത്സരമാണ് നേരിടേണ്ടിവരുന്നതെന്നും സംസ്ഥാനസർക്കാർ ചൂണ്ടിക്കാട്ടി. 12ാം ക്ലാസ് മാർക്കിെൻറ അടിസ്ഥാനത്തിലും സംസ്ഥാനത്ത് മെഡിക്കൽ പ്രവേശനം സാധ്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.