ഒ.പി.എസിന്‍റെ ഉപമുഖ്യമന്ത്രി സ്ഥാനത്തിനെതിരായ ഹരജി മദ്രാസ് ഹൈകോടതി തള്ളി
text_fieldsചെന്നൈ: അണ്ണാ ഡി.എം.കെ സർക്കാറിൽ ഉപമുഖ്യമന്ത്രിയായ ഒ. പന്നീർസെൽവത്തിെൻറ സ്ഥാനാരോഹണം ചോദ്യംചെയ്ത് നൽകിയ ഹരജി മദ്രാസ് ഹൈകോടതി തള്ളി. ഭരണഘടനയിൽ ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് പ്രതിപാദിക്കാത്ത സാഹചര്യത്തിൽ ഉപമുഖ്യമന്ത്രിയായി നേരിട്ട് സത്യപ്രതിജ്ഞ ചെയ്തത് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നൈ സ്വദേശിയായ അഭിഭാഷകൻ വി. ഇളേങ്കാളവൻ ഹരജി നൽകിയത്. ഭരണഘടന പ്രകാരം മുഖ്യമന്ത്രി, മന്ത്രി എന്നീ രണ്ടു സ്ഥാനങ്ങളെ സംബന്ധിേച്ച പ്രതിപാദിക്കുന്നുള്ളൂവെന്നും ഹരജിക്കാരൻ വാദിച്ചു.
കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് എം. സുന്ദർ എന്നിവരടങ്ങിയ ബെഞ്ച് സമാനമായ കേസുകളിൽ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. ഉപമുഖ്യമന്ത്രി എന്നത് മന്ത്രിക്ക് സമാനമാണെന്നും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതുകൊണ്ട് റദ്ദാക്കാനാകില്ലെന്നും ഭരണഘടന വിരുദ്ധമല്ലെന്നും ബെഞ്ച് വ്യക്തമാക്കി.
കെ.എം. ശർമ/ ദേവിലാൽ കേസിൽ 1990ൽ സുപ്രീംകോടതി ഉത്തരവും ദേവിദാസ് പവാർ, ഗോപിനാഥ് മുണ്ടെ എന്നിവർ കക്ഷികളായ കേസിൽ ബോംബെ ഹൈകോടതിയുടെ 1996ലെ വിധിയും കോടതി ആധാരമാക്കി. എം.എൽ.എയിൽനിന്ന് നേരിട്ട് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പന്നീർസെൽവത്തിെൻറ സ്ഥാനക്കയറ്റം നിയമങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നതാെണന്ന് ഹരജിയിൽ ആരോപിച്ചിരുന്നു. മന്ത്രിസ്ഥാനം നൽകിയ ശേഷമാണ് ഉപമുഖ്യമന്ത്രിയാക്കേണ്ടത്. ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റ് ഒാഫിസ് ഉപയോഗിക്കുന്നത് ഏതു വകുപ്പിെൻറ അടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പന്നീർസെൽവത്തിന് നോട്ടീസ് അയക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.