തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ്: ഡി.എം.കെ മുന്നിൽ
text_fieldsചെന്നൈ: തമിഴ്നാട്ടിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഡി.എം.കെ സഖ്യം മുന്നിൽ. സംസ്ഥാനത്തെ 37 ജില്ലകളിൽ 27 ജില്ലകളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ഗ്രാമപഞ്ചായത്ത് വാർഡ് അംഗം, പഞ്ചായത്ത് യൂനിയൻ വാർഡ് മെംബർ, ജില്ല പഞ്ചായത്തംഗം എന്നീ പദവികളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഡിസംബർ 27, 30 തീയതികളിലായി രണ്ടുഘട്ടമായാണ് വോെട്ടടുപ്പ്. നഗരസഭ, കോർപറേഷൻ തുടങ്ങിയവയിലേക്ക് തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ല. മൊത്തം 73,405 സ്ഥാനങ്ങളിലേക്ക് 2,31,890 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. 315 കേന്ദ്രങ്ങളിലായി കനത്ത പൊലീസ് സുരക്ഷയിൽ വ്യാഴാഴ്ച രാവിലെ എട്ടുമണി മുതലാണ് വോെട്ടണ്ണൽ നടന്നത്്. ബാലറ്റ് പേപ്പറുകളായതിനാൽ എണ്ണൽ മന്ദഗതിയിലായിരുന്നു.
ഇതുപ്രകാരം ഡി.എം.കെ സഖ്യത്തിെൻറ 491 പഞ്ചായത്ത് അംഗങ്ങൾ വിജയിച്ചപ്പോൾ അണ്ണാ ഡി.എം.കെക്ക് 447 സീറ്റുകൾ ലഭിച്ചു. ഡി.എം.കെ സഖ്യത്തിന് 149 ജില്ല പഞ്ചായത്ത് സീറ്റുകളും അണ്ണാ ഡി.എം.കെ മുന്നണിക്ക് 131 സീറ്റുകളും കിട്ടി.
ഗ്രാമപഞ്ചായത്തുകളിൽ ഡി.എം.കെ-അണ്ണാ ഡി.എം.കെ മുന്നണികൾ ഒപ്പത്തിനൊപ്പമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.