അയോഗ്യത; 18 എം.എൽ.എമാർ സുപ്രീംകോടതിയിേലക്ക്
text_fieldsചെന്നൈ: ടി.ടി.വി. ദിനകരൻപക്ഷത്തെ 18 എം.എൽ.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവെച്ച മദ്രാസ് ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ തീരുമാനം. മധുരയിൽ അമ്മ മക്കൾ മുന്നേറ്റകഴകം പ്രസിഡൻറ് ടി.ടി.വി. ദിനകരെൻറ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. 2011ൽ കർണാടകയിൽ െയദിയൂരപ്പ സർക്കാറിെൻറ കാലത്ത് സമാനരീതിയിൽ അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർ സുപ്രീംകോടതിയിലെത്തി അനുകൂലവിധി നേടിയത് കണക്കിലെടുത്താണ് അപ്പീൽ നൽകാൻ തീരുമാനിച്ചതെന്ന് യോഗതീരുമാനങ്ങൾ വിശദീകരിച്ച തങ്കതമിഴ് സെൽവൻ അറിയിച്ചു.
18 എം.എൽ.എമാരും േയാഗത്തിൽ പെങ്കടുത്തു. കേസിൽ ഉടൻ തീർപ്പുകൽപിക്കണമെന്ന് അപ്പീൽ ഹരജിയിൽ പ്രത്യേകം ആവശ്യപ്പെടും. ദിനകരനെ അനുകൂലിച്ചുവെന്ന കുറ്റത്തിനാണ് തങ്ങളുടെ പേരിൽ സ്പീക്കർ നടപടിയെടുത്തതെന്ന് തങ്കതമിഴ് സെൽവൻ പറഞ്ഞു. പകപോക്കലിെൻറ ഭാഗമായി സ്പീക്കർ അധികാര ദുഷ്പ്രയോഗം നടത്തുകയാണ്. ഒരുഘട്ടത്തിൽ സർക്കാറിനെതിരെ നിയമസഭയിൽ വോട്ട് രേഖപ്പെടുത്തിയ ഒ. പന്നീർസെൽവത്തിനെതിരെ നടപടിയെടുത്തില്ല.
എപ്പോൾ ഉപതെരഞ്ഞെടുപ്പ് നടത്തിയാലും മത്സരിച്ച് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തങ്ങൾക്ക് വിലക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീംകോടതിയിൽ അപ്പീൽ നൽകിയാൽ നിയമപരമായി നേരിടുമെന്ന് സംസ്ഥാന നിയമമന്ത്രി സി.വി. ഷൺമുഖം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.