തമിഴ്നാട്ടിൽ എം.എൽ.എമാരുടെ ശമ്പളം ഇരട്ടിയാക്കി
text_fields
ചെന്നൈ: തമിഴ്നാട്ടിൽ എം.എൽ.എമാരുടെ ശമ്പളവും അലവൻസും കുത്തനെ കൂട്ടി. നിലവിൽ 55,000 രൂപയുണ്ടായിരുന്നത് 1.05 ലക്ഷമാക്കിയാണ് ഉയർത്തിയത്. വർധനവ് 90.91 ശതമാനം.
ശമ്പളം കൂട്ടണമെന്ന് എം.എൽ.എമാർ നിയമസഭയിൽ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷനേതാവ്, ഗവ. ചീഫ് വിപ്പ് എന്നിവരുടെ അലവൻസും ജുലൈ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ വർധിപ്പിച്ചിട്ടുണ്ട്. എം.എൽ.എമാരുടെ മണ്ഡല വികസന ഫണ്ട് രണ്ടു കോടിയിൽനിന്ന് രണ്ടര കോടിയാക്കി.
മുൻ എം.എൽ.എമാരുടെ പെൻഷൻ 12,000 രൂപയിൽനിന്ന് 20,000 രൂപയായും പത്രപ്രവർത്തകരുടെ പെൻഷൻ 8000 രൂപയിൽനിന്ന് 10,000 രൂപയായും വർധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ തീരുമാനത്തിൽ പാർട്ടി ഭേദമന്യേ അംഗങ്ങൾക്ക് സന്തോഷമുണ്ടെന്ന് സ്പീക്കർ പി. ധനപാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.