തമിഴ്നാട്ടില്‍ പ്ലസ് ടു പരീക്ഷയുടെ ആകെ മാര്‍ക്ക് 600 ആക്കും
text_fieldsചെന്നൈ: തമിഴ്നാട്ടില്‍ പ്ലസ് ടു പരീക്ഷയുടെ ആകെ മാര്‍ക്ക് 1200ല്‍നിന്ന് 600 ആക്കും. കുട്ടികളിലെ പഠനസമ്മർദം കുറക്കാനും ഉന്നത വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുമാണ് നീക്കമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. മാർക്ക് ചുരുക്കുന്നതിലൂടെ പരീക്ഷസമയം മൂന്നു മണിക്കൂറില്‍നിന്ന് രണ്ടര മണിക്കൂറായി കുറയും. ഓരോ വിഷയത്തിലും ആകെയുള്ള 100 മാര്‍ക്കില്‍ 90 മാര്‍ക്കിെൻറ ചോദ്യങ്ങള്‍ പാഠപുസ്തകങ്ങളില്‍നിന്ന് നേരിട്ടുള്ളവയായിരിക്കും.
പ്രാക്ടിക്കലിന് 10 മാര്‍ക്ക്. പ്ലസ് വണിെൻറയും പ്ലസ് ടുവിെൻറയും സിലബസ് പരിഷ്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഉപരിപഠന മേഖലകളിൽ കടന്നുചെല്ലാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിന് പ്ലസ് വണിന് െപാതുപരീക്ഷ നടത്താനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കുട്ടികളുടെ മേലുള്ള പീഡനം, അമിത സമ്മർദം തുടങ്ങിയവ ഒഴിവാക്കാൻ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ റാങ്കിങ് സംവിധാനം ഇൗ വർഷംമുതൽ നിർത്തലാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.