തമിഴകത്ത് ബന്ദ് പ്രതീതി
text_fieldsചെന്നൈ: കലൈജ്ഞർ കരുണാനിധിയുടെ വിയോഗം സംസ്ഥാനത്തെ ജനജീവിതത്തെ ബാധിച്ചു. തമിഴകത്ത് ബന്ദിെൻറ പ്രതീതിയാണുള്ളത്. ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് ഇതര സംസ്ഥാനങ്ങളിൽനിന്ന് തമിഴ്നാട്ടിലെ വിവിധ നഗരങ്ങളിലേക്ക് സ്വകാര്യ ഒമ്നി ബസ് സർവിസുകൾ റദ്ദാക്കി.
തമിഴ്നാട്ടിൽനിന്നുള്ള സർവിസുകളും നിർത്തലാക്കി. പലയിടങ്ങളിലും സർക്കാർ ബസ് സർവിസുകൾ റദ്ദാക്കിയത് ജനങ്ങളെ വലച്ചു. നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം കുറഞ്ഞു. അനിഷ്ട സംഭവങ്ങളുണ്ടാകുമെന്ന ഭീതിയിൽ ചൊവ്വാഴ്ച ഉച്ചയോടെ ചെന്നൈ നഗരത്തിലെ െഎ.ടി സ്ഥാപനങ്ങളും വ്യവസായശാലകളും മറ്റും ജീവനക്കാരെ നേരത്തേ വിട്ടയച്ചു. ചില സ്വകാര്യ സ്കൂളുകൾ ഉച്ചക്ക് മൂന്നുമണിയോടെ വിദ്യാർഥികളെ വിട്ടു.
ബസുകളിലും സബർബൻ ട്രെയിനുകളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടി. മധുര ഉൾപ്പെടെ വിവിധ നഗരങ്ങളിൽ പെേട്രാൾ പമ്പുകൾ അടച്ചുപൂട്ടിയത് പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കി.
സർവിസുകൾ തടസ്സപ്പെടും
പാലക്കാട്: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം. കരുണാനിധിയുടെ മരണത്തെ തുടർന്ന് തമിഴ്നാട്ടിൽ ബസുകൾ ഒാടാത്ത സാഹചര്യത്തിൽ പാലക്കാട് നിന്ന് കോയമ്പത്തൂരിലേക്കുള്ള സർവിസുകൾ തടസ്സപ്പെടുമെന്ന് പാലക്കാട് കെ.എസ്.ആർ.ടി.സി ഡി.ടി.ഒ അറിയിച്ചു.
മരണവിവരം അറിഞ്ഞത് മുതൽ തമിഴ്നാട്ടിൽ ബസുകൾ സർവിസ് നിർത്തിവെച്ചിരിക്കുകയാണ്. വ്യാഴാഴ്ചയും സ്ഥിതി തുടരുകയാണെങ്കിൽ സർവിസ് നടത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ഡിപ്പോയിൽ നിന്ന് മാത്രമായി 14 ചെയിൻ സർവിസുകളാണ് കോയമ്പത്തൂരിലേക്കുള്ളത്. മറ്റ് ഡിപ്പോകളിൽ നിന്നായി കോയമ്പത്തൂരിലേക്ക് നിരവധി അന്തർ സംസ്ഥാന ബസുകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.