Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയലളിത ഉപയോഗിച്ച...

ജയലളിത ഉപയോഗിച്ച ഹെലികോപ്​റ്റർ 'എയർ ആംബുലൻസ്​' ആക്കിമാറ്റി തമിഴ്​നാട്​ സർക്കാർ

text_fields
bookmark_border
ജയലളിത ഉപയോഗിച്ച ഹെലികോപ്​റ്റർ എയർ ആംബുലൻസ്​ ആക്കിമാറ്റി തമിഴ്​നാട്​ സർക്കാർ
cancel

ചെന്നൈ: തമിഴ്​നാട്​ മുൻമുഖ്യമന്ത്രി ജയലളിത ഉപയോഗിച്ചിരുന്ന അത്യാധൂനിക ഹെലികോപ്​റ്റർ എയർ ആംബുലൻസ് ആക്കാൻ സ്റ്റാലിൻ​ സർക്കാർ തീരുമാനിച്ചു. തമിഴ്​നാട്ടിൽ നിലവിൽ കോയമ്പത്തുരിലെ സ്വകാര്യ ആശുപത്രി മാത്രമാണ്​ എയർ ആംബുലൻസ്​ സർവീസ്​ നടത്തുന്നത്​.

2006ലാണ്​ സംസ്​ഥാന സർക്കാർ ഇരട്ട എൻജിനുള്ള 'ബെൽ 412EP' എന്ന ഹെലികോപ്​റ്റർ വാങ്ങിയത്​. 2019 നവംബർ​ വരെ ഉപയോഗിച്ച ഹെലികോപ്​റ്റർ 2,449 മണിക്കൂർ മാത്രമാണ്​ പറന്നത്​.

പിന്നീട്​ മീനംപാക്കം വിമാനത്താവളത്തിൽ നിർത്തിയിടുകയായിരുന്നു. കഴിഞ്ഞ സർക്കാർ ഹെലികോപ്​റ്റർ വിൽക്കാൻ നീക്കം നടത്തിയിരുന്നു.

എന്നാൽ ഡി.എം.കെ സർക്കാർ വന്നതോടെ​ എയർ ആംബുലൻസ്​ സർവീസ്​ തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഇതോടനുബന്ധിച്ച്​ ചില പ്രധാന സർക്കാർ ആശുപത്രി വളപ്പുകളിൽ ഹെലിപാഡുകൾ നിർമിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Naduair ambulance
News Summary - tamilnadu to introduce air-ambulance helicopter
Next Story