താണ്ഡവ് വിവാദം: ആമസോൺ മേധാവിയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു
text_fieldsന്യൂഡൽഹി: 'താണ്ഡവ്' വെബ്സീരീസുമായി ബന്ധപ്പെട്ട് ആമസോൺ പ്രൈം മേധാവി അപർണ പുരോഹിതിന്‍റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. അന്വേഷണവുമായി സഹകരിക്കണമെന്ന് അപർണക്ക് നിർദേശം നൽകുകയും ചെയ്തു.
അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈകോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് അപർണ പുരോഹിത് സുപ്രീംകോടതിയെ സമീപിച്ചത്. 'താണ്ഡവ്' വെബ്സീരീസിലൂടെ ഹിന്ദു ദൈവങ്ങളെ അപമാനിച്ചുെവന്നാണ് ആമസോൺ മേധാവിക്കെതിരായ പരാതി.
ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ നിയന്ത്രിക്കുന്നതിനായി േകന്ദ്രം കൊണ്ടുവന്ന ചട്ടങ്ങൾ മാർഗനിർദേശങ്ങൾ മാത്രമാണെന്നും അതിലൂടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടി എടുക്കാൻ സാധിക്കില്ലെന്നും കോടതി നിരീക്ഷിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സുഭാഷ് റെഡ്ഡി തുടങ്ങിയവരാണ് ഹരജി പരിഗണിച്ചത്.
ഒമ്പത് എപിസോഡുകളായി പുറത്തിറങ്ങിയ താണ്ഡവ് വെബ്സീരീസിലൂടെ ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്നായിരുന്നു ഉയർന്നുവന്ന ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.