ദലിത് സ്ത്രീ വെള്ളം കുടിച്ചു, വാട്ടർ ടാങ്ക് ഗോ മൂത്രം ഒഴിച്ച് കഴുകി; അന്വേഷണം
text_fieldsമൈസൂരു: ദലിത് സ്ത്രീ വാട്ടർ ടാങ്കിൽനിന്ന് വെള്ളം കുടിച്ചത് ചോദ്യം ചെയ്ത ഇതര ജാതിക്കാർ ഗോ മൂത്രം ഉപയോഗിച്ച് കഴുകി. കർണാടക ചാമരാജ നഗറിലെ സംഭവം വാർത്തയായതോടെ സമൂഹിക ക്ഷേമ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
ഹെഗോതറ ഗ്രാമത്തിലെ വിവാഹത്തിൽ പങ്കെടുക്കാൻ എച്ച്.ഡി കോട്ടയിൽനിന്നും എത്തിയതായിരുന്നു സ്ത്രീ. വിവാഹത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച് ബസ് സ്റ്റാൻഡിലേക്ക് പോകുന്നതിനിടെയാണ് വഴിയരികിലെ കുടിവെള്ള ടാങ്കിൽ നിന്നുല്ള പൈപ്പിൽനിന്ന് വെള്ളം കുടിച്ചത്. ഇത് സമീപവാസികൾ കാണുകൾ ഇവർ സ്ത്രീയെ ശകാരിക്കുകയുമായിരുന്നു.
പിന്നീട്, ഈ ടാങ്കിലെ വെള്ളം പൂർണമായി തുറന്നുവിട്ട് ഒഴിവാക്കിയ ശേഷം ഗോ മൂത്രം ഉപയോഗിച്ച് കഴുകി. ഇതിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
വിമർശനമുയർന്നതോടെ താലൂക്ക് ഭരണ സമിതി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ച് തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.