പ്രിയതമെൻറ മരണത്തിെൻറ 41ാം ദിനം ഉർദു എഴുത്തുകാരി തരന്നും റിയാസ് കോവിഡ് ബാധിച്ചുമരിച്ചു
text_fieldsപ്രസിദ്ധ ഉർദു എഴുത്തുകാരിയും റേഡിയോ വാർത്താ മുൻ അവതാരികയുമായ തരന്നും റിയാസ് കോവിഡ് ബാധിച്ചു മരിച്ചു. 58 കാരിയായ തരന്നും കോവിഡ് ബാധിച്ച് ന്യൂഡൽഹി മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. കാശ്മീർ സർവകലാശാല മുൻ വൈസ് ചാൻസ്ലർ പ്രൊഫ. റിയാസ് പഞ്ചാബിയുടെ പത്നിയാണ് തരന്നും. കഴിഞ്ഞ ഏപ്രിൽ എട്ടിനായിരുന്നു റിയാസ് പഞ്ചാബിയുടെ മരണം.
കവിയും എഴുത്തുകാരിയും നിരൂപകയുമായ തരന്നും ശ്രീനഗറിലാണ് ജനിച്ചത്. ഉർദുവിൽ ബിരുദാനന്തര ബിരുദവും വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റുമുള്ള തരന്നും 2014 ലെ സാർക് സാഹിത്യ അവാർഡ് ജേതാവു കൂടിയാണ്.
എഴുതിയതും എഡിറ്റ് ചെയ്തതുമായ 15 ൽ അധികം പുസ്തകങ്ങൾ തരന്നുവിേൻറതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി അടക്കമുള്ള വിവിധ ഭാഷകളിലേക്ക് ഇൗ പുസ്തകങ്ങൾ വിവർത്തനം െചയ്തിട്ടുമുണ്ട്. നിരവധി ദേശീയവും അന്തർദേശീയവുമായ സാഹിത്യ അവാർഡുകൾ അവർ നേടിയിട്ടുമുണ്ട്. നോവലുകൾ, കവിത, നിരൂപണം എന്നിവയായിരുന്നു തരന്നുവിെൻറ എഴുത്തുമേഖല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.