ഞാൻ വിദേശിയല്ല, ഫാറൂഖ് അബ്ദുല്ല ഭീകരവാദിയുമല്ല -തരിഗാമി
text_fieldsന്യൂഡൽഹി: ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ ഗുരുതരമാണെന്നും തനിക്ക് സ്വാതന്ത്ര്യം അനുഭവിക്കാൻ അവസരം നൽകിയതിന് സു പ്രീംകോടതിക്ക് നന്ദിയെന്നും സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി. ന്യൂഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക ്കുകയായിരുന്നു അദ്ദേഹം.
ഞാൻ വിദേശിയല്ല. ഫാറൂഖ് അബ്ദുല്ലയോ മറ്റു നേതാക്കളോ ഭീകരവാദികളുമല്ല. കശ്മീരിലെ ജനങ്ങൾ കാരണമല്ല അവിടുത്തെ അവസ്ഥ മോശമായത്. രാഷ്ട്രീയവും രാഷ്ട്രീയക്കാരുമാണ് അവിടുത്തെ അവസ്ഥ മോശമാക്കിയത്.
കശ്മീരിലെ സ്ഥിതി ഗുരുതരമാണ്. കശ്മീർ ജനതക്ക് നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടു. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കേണ്ടവർ അത് തകർത്തു. കശ്മീരിലെ ജനങ്ങളുടെ ഭാഗം കൂടി കേൾക്കേണ്ടതുണ്ട്. ഞങ്ങൾ സ്വർഗമല്ല ചോദിക്കുന്നത് -അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ ചികിത്സയിൽ കഴിയുന്ന തരിഗാമി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോടൊപ്പമാണ് വാർത്താ സമ്മേളനത്തിന് എത്തിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്ക്ൾ 370 റദ്ദാക്കിയതിനെ തുടർന്ന് വീട്ടുതടങ്കലിലാക്കിയ നേതാക്കളിൽ തരിഗാമിയും ഉൾപ്പെട്ടിരുന്നു. ഇതേതുടർന്ന് വിവിധ രോഗങ്ങൾ അലട്ടുന്ന തരിഗാമിയെ വിദഗ്ധ ചികിത്സക്കായി ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സീതാറാം യെച്ചൂരി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തരിഗാമിയെ ഡൽഹി എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിടുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തു. തരിഗാമിക്ക് സ്വദേശമായ ജമ്മു കശ്മീരിലേക്ക് തിരികെ പോകാൻ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്ന് ഇന്നലെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.