താരിഖ് അൻവർ നാളെ കേരളത്തിൽ
text_fieldsന്യൂഡൽഹി: പുനഃസംഘടനയെച്ചൊല്ലി കോൺഗ്രസിലെ പോര് മുറുകിയ സാഹചര്യത്തിൽ ചർച്ചകൾക്കായി സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ തിങ്കളാഴ്ച കേരളത്തിലേക്ക്. മൂന്നു ദിവസം സംസ്ഥാനത്ത് തങ്ങുന്ന അദ്ദേഹം നേതൃനിരയുമായി സംസാരിക്കും.
ഗ്രൂപ് ഉള്ളതായി കരുതുന്നില്ലെന്നും ചില ബ്ലോക്ക് പുനഃസംഘടനയിൽ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ടെന്നുമായിരുന്നു കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് താരിഖ് അൻവർ മാധ്യമങ്ങളോട് പറഞ്ഞത്. ഗ്രൂപ്പുകളിലൊന്നും താൻ വിശ്വസിക്കുന്നില്ല. കേരളത്തിലെ പ്രശ്നങ്ങൾ അവിടെത്തന്നെ ചർച്ച ചെയ്ത് പരിഹരിക്കും. ബന്ധപ്പെട്ട കമ്മിറ്റി എല്ലാ മുതിർന്ന നേതാക്കളുമായും സംസാരിച്ചിട്ടുണ്ട്. ചില ബ്ലോക്കുകളിലെ പ്രശ്നം കേരളയാത്രയിൽ പരിഹരിക്കാനാവും.
കേരളത്തിലെ കോൺഗ്രസ് ബ്ലോക്ക് പുനഃസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എ.ഐ.സി.സി ഇടപെടേണ്ട കാര്യമില്ലെന്നാണ് കഴിഞ്ഞ ദിവസം സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞത്. അക്കാര്യങ്ങൾ സംസ്ഥാനതലത്തില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിറകെയാണ് പ്രശ്നപരിഹാരത്തിന് താരിഖ് അൻവറെ കേരളത്തിലേക്ക് അയക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.