ദക്ഷിണേന്ത്യക്കാർ കറുത്തവരെന്ന ബി.ജെ.പി എം.പിയുടെ പരാമർശം വിവാദത്തിൽ
text_fieldsന്യൂഡൽഹി: നൈജീരിയക്കാർക്കെതിരായ വംശീയാക്രമണ വിഷയത്തിൽ നടത്തിയ പ്രസ്താവന ബി.ജെ.പി രാജ്യസഭ എം.പി തരുൺ വിജയിയെ പുലിവാല് പിടിപ്പിച്ചു. ദക്ഷിണേന്ത്യക്കാർ കറുത്തവരാണെന്ന തരുൺ വിജയിയുടെ പരാമർശമാണ് വിമർശനത്തിന് വഴിവെച്ചത്. ഇന്ത്യയിലെ വംശീയാക്രമണങ്ങൾ എന്ന വിഷയത്തിൽ അൽജസീറ ചാനൽ സംഘടിപ്പിച്ച പരിപാടിയിലാണ് ബി.ജെ.പി എം.പി വിവാദ പ്രസ്താവന നടത്തിയത്. പരാമർശം പ്രതിഷേധങ്ങൾക്ക് വഴിവെച്ചതോടെ എം.പി മാപ്പു പറഞ്ഞു.
ഇന്ത്യക്കാർ വംശവെറിയന്മാർ ആണെങ്കിൽ നാമെങ്ങനെയാണ് ദക്ഷിണേന്ത്യക്കാരോടൊപ്പം ജീവിക്കുകയെന്ന് തരുൺ വിജയ് ചോദിച്ചു. തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ തെക്കൻ സംസ്ഥാനങ്ങളിൽ കറുത്തവരില്ലേ. അവരോടൊപ്പം നമ്മളും ജീവിക്കുന്നു. എല്ലായിടത്തും കറുത്തവരുണ്ടെന്നും പരിപാടിയിൽ ബി.ജെ.പി എം.പി ചൂണ്ടിക്കാട്ടി.
നിങ്ങൾ നിങ്ങളുടെ രാജ്യത്തെ നിഷേധിക്കുന്നു. അതുപോല തന്നെ വംശം, ചരിത്രം, സംസ്കാരം എന്നിവയെയും നിങ്ങൾ നിഷേധിക്കുന്നു. എന്നിട്ട് മികച്ചതിന് വേണ്ടി ശ്രമിക്കുന്നു. ഇത് വലിയ തെറ്റാണെന്നും തരുൺ വിജയ് വ്യക്തമാക്കി.
Mywords perhaps were not enough to convey this.Feel bad,really feel sorry, my apologies to those who feel i said different than what I meant https://t.co/I7MddEJk5W
— Tarun Vijay (@Tarunvijay) April 7, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.