ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾ ഭേദപ്പെട്ട അവസ്ഥയിൽ –തസ്ലീമ
text_fieldsഇന്ദോർ (എം.പി): പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേതിനേക്കാൾ ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾ ദേദപ്പെട്ട അവസ്ഥയിലാണെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റീൻ. ബംഗ്ലാദേശിൽ ബുദ്ധമതത്തിൽപ്പെട്ടവരും ഹിന്ദുക്കളും അക്രമം നേരിടുന്നുണ്ട്. താൻ പാകിസ്താനിൽ പോയിട്ടില്ല. എന്നാൽ, അവിടെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ മത പരിവർത്തനത്തിനും പീഡനങ്ങൾക്കും ഇരയാകുന്നതായി വായിച്ചിട്ടുണ്ട്. ഇന്ദോർ സാഹിത്യോത്സവത്തിൽ പെങ്കടുക്കാനെത്തിയ അവർ പി.ടി.െഎ വാർത്ത ഏജൻസിക്കു നൽകിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്.
അതേസമയം, ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ ഒരു പ്രശ്നവും ഇല്ലാത്തവരാണെന്ന് കരുതുന്നില്ല. താനിപ്പോൾ യൂറോപ്യൻ പൗരയാണ്. രാജസ്ഥാനിൽ മുസ്ലിം യുവാവിനെ തീയിട്ട് കൊന്നതിെൻറ പശ്ചാത്തലത്തിൽ താൻ ഒാൺലൈനിൽ എഴുതിയ ലേഖനത്തിൽ ഹിന്ദു സമുദായത്തെ െഎ.എസുമായി താരതമ്യം ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കി. തെൻറ ലേഖനത്തെ ചിലർ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും തസ്ലീമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.