യാത്രക്കാരൻ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം: ഖേദം പ്രകടിപ്പിച്ച് ടാറ്റാ സൺസ് ചെയർമാൻ
text_fieldsന്യൂഡൽഹി: എയർ ഇന്ത്യാ വിമാനത്തിൽ മദ്യപിച്ച യാത്രക്കാരൻ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം വേദനയുളവാക്കുന്നതാണെന്ന് ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ.
സംഭവത്തോട് എയർ ഇന്ത്യ വേഗത്തിൽ പ്രതികരിക്കേണ്ടതായിരുന്നു.സംഭവം കൈകാര്യം ചെയ്യുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു-ചന്ദ്രശേഖരൻ പറഞ്ഞു. ടാറ്റാ ഗ്രൂപ്പും എയർ ഇന്ത്യയും ഞങ്ങളുടെ യാത്രക്കാരുടെയും ജീുവനക്കാരുടെയും സുരക്ഷിതത്വത്തിനും ക്ഷേമത്തിനും വേണ്ടി നിലകൊള്ളുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനിയുണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും നിലവിലുള്ള എല്ലാ നടപടികളും പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂയോർക്ക് -ഡൽഹി വിമാനത്തിൽ നവംബർ 26നാണ് സംവം നടന്നത്. ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുകയായിരുന്ന ശങ്കർ മിശ്ര എന്നയാളാണ് സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചത്. പിന്നീട് ഇക്കാര്യം സംബന്ധിച്ച് പൊലീസിൽ പരാതി നൽകരുതെന്നും അത് തന്റെ ഭാര്യയെയും കുഞ്ഞിനെയും ബാധിക്കുമെന്നും ഇയാൾ സഹയാത്രികയോട് അഭ്യർഥിച്ചു.
എന്നാൽ വിഷയത്തിൽ ഈയാഴ്ചമാത്രമാണ് എയർ ഇന്ത്യ പരാതി നൽകിയത്. 30 ദിവസത്തെക്ക് ശങ്കർ മിശ്രക്ക് വിമാനയാത്രക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഡൽഹി പൊലീസ് ശങ്കർ മിശ്രശയ അറസ്റ്റ് ചെയ്തത്. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇയാൾ. തുടരന്വേഷണത്തിന് പൊലീസ് കസ്റ്റഡി ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.