ജെറ്റ് എയർവേയ്സിെൻറ ഒാഹരികൾ വാങ്ങാൻ ടാറ്റ ഗ്രൂപ്പ്
text_fieldsന്യൂഡൽഹി: കടത്തിലായ വിമാന കമ്പനി ജെറ്റ് എയർവേയ്സിെൻറ ഒാഹരികൾ ടാറ്റ ഗ്രൂപ്പ് വാങ്ങുന്നതായി റിപ്പോർട് ട്. ടൈംസ് ഒാഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ജെറ്റ് എയർവെയ്സിൽ 26 ശതമാനം ഒാഹരികൾ വാങ്ങാൻ ടാറ്റ ഗ്രൂപ്പ് ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതുകൂടാതെ മാനേജ്മെൻറ് തലത്തിലെ നിയന്ത്രണവും ടാറ്റ ഗ്രൂപ്പ് ആവശ്യപ്പെടുന്നുണ്ട്. ഒാപ്പൺ ഒാഫ് ലെറ്റർ മുഖാന്തരവും ടാറ്റ ഗ്രൂപ്പ് ഒാഹരികൾ വാങ്ങുമെന്നും വാർത്തകളുണ്ട്.
നിലവിൽ ജെറ്റ് എയർവേയ്സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇൗയൊരു സാഹചര്യത്തിൽ തങ്ങളുടെ കൈവശമുള്ള ഒാഹരികൾ വിൽക്കാൻ ജെറ്റ് എയർവേയ്സ് മാനേജ്മെൻറ് നിർബന്ധിതമായത്. എത്തിഹാദ് എയർവേയ്സിനും നിലവിൽ ജെറ്റ് എയർവേയ്സിൽ ഒാഹരി പങ്കാളിത്തമുണ്ട്. എയർ ഏഷ്യ, വിസ്താര തുടങ്ങിയ കമ്പനികളിലെ ഒാഹരി പങ്കാളിത്തം വർധിപ്പിച്ച് വ്യോമയാന മേഖലയിൽ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ ഗ്രൂപ്പ്.
അതേ സമയം, വാർത്തയോട് ഒൗദ്യോഗികമായി പ്രതികരിക്കാൻ ടാറ്റ ഗ്രൂപ്പ ് തയാറായിട്ടില്ല. പ്രചരിക്കുന്നത് ഉഹാപോഹങ്ങൾ മാത്രമാണെന്നായിരുന്നു ജെറ്റ് എയർവേയ്സിെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.