പുതിയ പാർലമെൻറ് മന്ദിരം നിർമിക്കാനുള്ള കരാർ ടാറ്റ ഗ്രൂപ്പിന്
text_fieldsന്യൂഡൽഹി: പുതിയ പാർലമെൻറ് മന്ദിരം നിർമിക്കാനുള്ള കരാർ ടാറ്റ ഗ്രൂപ്പിന്. 861.90 കോടിക്കാണ് ടാറ്റ പ്രൊജക്ട് കരാർ സ്വന്തമാക്കിയത്. ദേശീയ പൊതുമരാമത്ത് വകുപ്പാണ് പുതിയ പാർലമെൻറ് മന്ദിരം നിർമിക്കുന്നതിനായി കരാറിന് അപേക്ഷ ക്ഷണിച്ചത്.
ലാർസൻ ആൻഡ് ടർബോയാണ് ടാറ്റക്ക് കനത്ത വെല്ലുവിളിയുമായി ലേലത്തിലുണ്ടായിരുന്നത്. 865 കോടിയാണ് എൽ ആൻഡ് ടി ലേലത്തിൽ സമർപ്പിച്ച തുക. ഇപ്പോൾ നടക്കുന്ന പാർലമെൻറ് വർഷകാല സമ്മേളനത്തിന് ശേഷം പുതിയ കെട്ടിടത്തിെൻറ നിർമാണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ മാസമാണ് ലേലത്തിലെത്തിയ കമ്പനികളെ സർക്കാർ ഷോർട്ട് ലിസ്റ്റ് ചെയ്ത്. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മൂന്ന് കമ്പനികളായിരുന്നു അവസാന പട്ടികയിലുണ്ടായിരുന്നത്. ലാർസൻ ആൻഡ് ടർബോ, ടാറ്റ പ്രൊജക്ട്സ്, പാലോൻജി ആൻഡ് കമ്പനി തുടങ്ങിയവയാണ് അവസാന പട്ടികയിൽ ഇടംപിടിച്ച മൂന്ന് കമ്പനികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.