ടിസ്സിൽ പി.എസ്.എഫിന് നിരോധനം
text_fieldsമുംബൈ: കാമ്പസിൽ ഇടതു വിദ്യാർഥി സംഘടനയായ പ്രോഗ്രസീവ് സ്റ്റുഡൻസ് ഫോറത്തിന്റെ (പി.എസ്.എഫ്) പ്രവർത്തനം നിരോധിച്ച് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (ടിസ്സ്) അധികൃതർ. രജിസ്ട്രാർ പ്രഫ. അനിൽ സുതാറാണ് നിരോധനം ഏർപ്പെടുത്തി തിങ്കളാഴ്ച ഉത്തരവിറക്കിയത്.
പി.എസ്.എഫ് അനധികൃത സംഘടനയാണെന്നും അവർ മറ്റ് വിദ്യാർഥികളെ വഴിതെറ്റിക്കുകയാണെന്നുമാണ് വാദം. സ്ഥാപന നടത്തിപ്പിൽ വിലങ്ങുതടിയാകുകയും അപകീർത്തിയുണ്ടാക്കുകയും ചെയ്യുന്നുവെന്നതും നിരോധന കാരണമായി പറയുന്നു. ഇവരുടെ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
നിരന്തരം അച്ചടക്കലംഘനവും രാജ്യവിരുദ്ധ പ്രവർത്തനവും നടത്തുന്നുവെന്ന് ആരോപിച്ച് വയനാട് സ്വദേശിയായ ഗവേഷണ വിദ്യാർഥിയെ സ്ഥാപനം രണ്ടുവർഷത്തേക്ക് പുറത്താക്കിയിരുന്നു. ടിസ്സ് അധികൃതരുടെ നടപടിയെ എതിർത്തും പി.എസ്.എഫിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ആദിവാസി സ്റ്റുഡന്റ്സ് ഫോറം (എ.എസ്.എഫ്), അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ (എ.എസ്.എ), ഫ്രറ്റേണിറ്റി മൂവ്മെന്റ്, എം.എസ്.എഫ് എന്നീ സംഘടനകൾ സംയുക്ത പ്രസ്താവന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.