എയർ ഇന്ത്യയെ നയിക്കാൻ ടർക്കിഷ് എയർലൈൻസ് മുൻ തലവൻ
text_fieldsമുംബൈ: ടാറ്റ ഗ്രൂപ് ഏറ്റെടുത്ത എയർ ഇന്ത്യയെ നയിക്കാൻ ടർക്കിഷ് എയർലൈൻസിനെ വിജയത്തിലെത്തിച്ച വിദഗ്ധൻ. തുർക്കിയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ ടർക്കിഷ് എയർലൈൻസിന്റെ മുൻ ചെയർമാൻ ഇൽക്കർ ഐയ്സിയെ എയർ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായി നിയമിച്ചതായി ടാറ്റ സൺസ് പ്രസ്താവനയിൽ അറിയിച്ചു.
ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത എയർ ഇന്ത്യ ബോർഡ് മീറ്റിങ്ങിലാണ് തീരുമാനമെടുത്തത്. ഇൽക്കർ ഐയ്സി ഏപ്രിൽ ഒന്നിനോ അതിനു മുമ്പായോ ചുമതല ഏൽക്കും. ''ടർക്കിഷ് എയർലൈൻസിനെ ഇന്നു കാണുന്ന വിജയത്തിലെത്തിച്ച ഇൽക്കറിനെ സ്വാഗതം ചെയ്യുകയാണ്. എയർ ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ'' -ചന്ദ്രശേഖരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.