ബംഗാൾ ബി.ജെ.പിയിൽ ഉൾപ്പോര്; കൈലാഷ് വിജയവാർഗിയയെ നായയോട് ഉപമിച്ച് തഥാഗത റോയ്യുടെ ട്വീറ്റ്
text_fieldsന്യൂഡൽഹി: പശ്ചിമബംഗാൾ ബി.ജെ.പിയിൽ ആഭ്യന്തര കലഹം. മുൻ ത്രിപുര ഗവർണർ തഥാഗത റോയ്യും ബി.ജെ.പി നേതാവ് കൈലാഷ് വിജയവാർഗിയയും തമ്മിലുള്ള വാഗ്വാദങ്ങളാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നത്. തഥാഗത റോയ്യുടെ ട്വീറ്റാണ് ഏറ്റവും പുതിയ വിവാദം.
പശ്ചിമ ബംഗാളിൽ ബി.ജെ.പിയുടെ ചുമതലയുള്ള കൈലാഷ് വിജയവാർഗിയയുടെ ചിത്രവും ഒരു നായ്യുടെ ചിത്രവും ചേർത്ത് ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു റോയ്. 'പശ്ചിമബംഗാളിൽ വീണ്ടും വോഡഫോൺ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. വോഡഫോണിന്‍റെ പരസ്യങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു പഗ്ഗ്.
തെരഞ്ഞെടുപ്പിൽ പരാജയപ്പെെട്ടങ്കിലും കൈലാഷ് ഇപ്പോഴും ബംഗാളിന്‍റെ ചുമതലയുള്ള ബി.ജെ.പി നേതാവാണെന്ന ഒരു ട്വിറ്റർ ഉപഭോക്താവിന്‍റെ കമന്‍റിന് മറുപടി പറയുകയായിരുന്നു റോയ്.
'കൈലാഷ് വിജയവാർഗിയയെ ഇതുവരെ ആരും പരാമർശിക്കാൻ തയാറായിട്ടില്ല. മുതിർന്ന നേതാക്കളുമായുള്ള അദ്ദേഹത്തിന്‍റെ അടുപ്പമായിരിക്കാം രക്ഷപ്പെടുത്തുന്നത്. കൗതുകകരമെന്ന് പറയേട്ട, ഇപ്പോഴും ബംഗാളിലെ ബി.ജെ.പിയുടെ ചുമതല അദ്ദേഹത്തിനാണ്. യഥാർഥത്തിൽ ബി.ജെ.പിക്ക് കൊൽക്കത്തയിൽ യാതൊരു പിടിയുമില്ല' -എന്നായിരുന്നു ട്വിറ്റർ ഉപഭോക്താവിന്‍റെ ട്വീറ്റ്.
ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് വൻവിജയം നേടിയിരുന്നു. 294 സീറ്റിൽ 213 സീറ്റുകൾ നേടിയായിരുന്നു തൃണമൂലിന്‍റെ വിജയം. ബി.ജെ.പി നേടിയത് 77 സീറ്റുകളും.
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷ്, കേന്ദ്ര നിരീക്ഷകരായ കൈലാഷ് വിജയവാർഗിയ, ശിവ പ്രകാശ്, അരവിന്ദ് മേനോൻ എന്നിവരെ കുറ്റപ്പെടുത്തി റോയ് രംഗത്തെത്തിയിരുന്നു. നേതൃത്വത്തിന്‍റെ തെറ്റായ തീരുമാനങ്ങളും സ്ഥാനാർഥിയെ നിർണയിച്ചതിലെ പിഴവുമാണ് പരാജയത്തിന് കാരണമായെന്നും തഥാഗത റോയ് ട്വീറ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.