വീട്ടുകാർ കൈയിൽ മൊബൈൽ നമ്പർ പച്ചകുത്തിയത് തുണയായി; ഭിന്നശേഷിക്കാരനായ അങ്കിത് തിരിച്ചെത്തി
text_fieldsതാണെ: ൈകയിൽ പച്ചകുത്തിയത് തുണച്ചു. കാണാതായ അങ്കിത് സിങ്ങിന് അധികം വൈകാതെ വീടണയാനായി. ഭിന്നശേഷിക്കാരനായ അങ്കിത് മധ്യപ്രദേശിലെ ജബൽപുർ സ്വദേശിയാണ്.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ താണെ ഡോംബിവ്ലി റെയിൽവേ സ്റ്റേഷനിൽ പകച്ചുനിൽക്കുന്ന അങ്കിതിനോട് റെയിൽവേ പൊലീസ് വിവരങ്ങൾ ആരാഞ്ഞു. പേരും സ്വദേശം ജബൽപുർ എന്നും മാത്രമാണ് അങ്കിതിന് പറയാനായത്. അതിനിടെയാണ് അവെൻറ ൈകയിൽ മൊബൈൽ നമ്പർ പച്ചകുത്തിയിരിക്കുന്നത് ആർ.പി.എഫ് ഉദ്യോഗസ്ഥെൻറ ശ്രദ്ധയിൽപെട്ടത്.
നമ്പറിൽ ബന്ധെപ്പട്ടപ്പോൾ മകനെ കാണാതായ വിവരങ്ങൾ അമ്മ പങ്കുവെച്ചു. തുടർന്ന് താണെയിൽനിന്ന് സുരക്ഷിതമായി അവന് വീടണയാനായി. ജബൽപുർ റെയിൽവേ സ്റ്റേഷനിൽനിന്നും െട്രയിൻ മാറിക്കയറി താണെയിൽ എത്തിയതാകാമെന്ന് റെയിൽവേ പൊലീസ് സംശയിക്കുന്നു. മാനസിക പ്രയാസം അനുഭവിക്കുന്ന അങ്കിതിെൻറ രക്ഷക്കായാണ് വീട്ടുകാർ ൈെകയിൽ മൊബൈൽ നമ്പർ പച്ചകുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.