കോവിഡ് പ്രതിരോധ പ്രവർത്തകർ ചമഞ്ഞെത്തി ആദായ നികുതി ഉദ്യോഗസ്ഥർ; കണ്ടെടുത്തത് 100 കോടിയുടെ വസ്തുവകകൾ
text_fields
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ കോവിഡ് പ്രതിരോധ പ്രവർത്തകർ എന്ന വ്യാജേന എത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ രണ്ട് പ്രമുഖ വ്യവസായ ഗ്രൂപ്പുകളുടെ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് 100 കോടിയിലധികം രൂപയുടെ വസ്തുവകകൾ. വ്യാഴാഴ്ച പുലർച്ചെയാണ് ഭോപ്പാലിലെ 20 ഇടങ്ങളിലായി 150ഓളം ആദായ നികുതി ഉദ്യോഗസ്ഥർ സംയുക്ത റെയ്ഡ് ആരംഭിച്ചത്.
കോവിഡ് പ്രതിരോധ ആരോഗ്യ പ്രവർത്തകർ എന്നു പരിചയപ്പെടുത്തിയാണ് ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥർ രണ്ട് വ്യവസായ ഗ്രൂപ്പുകളുടെയും വിവിധ ഓഫീസുകളിൽ എത്തിയത്. ഇവരെത്തിയ വാഹനത്തിലും
സംസ്ഥാന ആരോഗ്യവകുപ്പിെൻറ കോവിഡ് പ്രതിരോധ സ്റ്റിക്കര്‍ പതിച്ചിരുന്നു. ഐ.ടി, എസ്.എ.എഫ് പൊലീസ് സംഘം സംയുക്തമായാണ് റെയ്ഡിനെത്തിയത്.
കോടികൾ വിലമതിക്കുന്ന 100 വസ്തുവകകളുടെ രേഖകളും മറ്റും റെയ്ഡിൽ കണ്ടെടുത്തതായാണ് ആദായ നികുതി വകുപ്പിനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. വിവിധ ഓഫീസുകളിൽ നിന്നായി ഒരു കോടി രൂപയും പിടിച്ചെടുത്തു.
റെയ്ഡ് നടത്തിയ സ്ഥാപനങ്ങളിലൊന്നായ ഫെയ്ത്ത് ഗ്രൂപ്പ്സിെൻറ ഉടമ ബി.ജെ.പി അനുയായിയായ രാഘവേന്ദ്ര സിങ് തോമറാണ്. ആദായ നികുതി ഉദ്യോഗസ്ഥർ കണ്ടെത്തിയ വസ്തുവകകളിൽ രണ്ട് ക്രിക്കറ്റ് ഗ്രൗണ്ടുകളുടെ വിവരങ്ങളും ഉള്‍പ്പെടുന്നു. നൂറുകണക്കിന് കോടികള്‍ മൂല്യം വരുന്ന 100 വസ്തുവവകളെക്കുറിച്ചുള്ള വിവരങ്ങളാണ് കണ്ടെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.