Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുൻ കർണാടക...

മുൻ കർണാടക മുഖ്യമന്ത്രി സി.എം കൃഷ്​ണയുടെ മരുമക​​​െൻറ സ്ഥാപനങ്ങളിൽ റെയ്​ഡ്​

text_fields
bookmark_border
cafee coffee day
cancel

ബംഗളൂരു: മുൻ കർണാടക മുഖ്യമന്ത്രി സി.എം കൃഷ്​ണയുടെ മരുമക​​​​ൻ വി.ജി സിദ്ധാർത്ഥയുടെ സ്ഥാപനങ്ങളിൽ ആധായനികുതി റെയ്​ഡ്​. സിദ്ധാർത്ഥയുടെ വ്യവസായ സംരംഭമായ കഫേ കോഫീ ഡേ സ്ഥാപന ശൃംഖലകളിൽ ഉൾപ്പെടെ കർണാടകയിലെ മുഴുവൻ സ്ഥാപനങ്ങളിലും ആധായനികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തി. ബംഗളൂരുവിലെ 20 കേന്ദ്രങ്ങളിലും മുംബൈ, ചെന്നൈ നഗരങ്ങളിലെ സ്ഥാപനങ്ങളിലും പരിശോധന നടത്തിയതായണ്​ റിപ്പോർട്ട്​. 

ഇന്ത്യയിലെ ഏറ്റവും വലിയ കോഫീ ഷോപ്പ്​ ശൃംഖലയാണ്​ സിദ്ധാർത്ഥയുടെ ഉടമസ്ഥതയിലുള്ള കോഫീ ഡേ എൻൻറർ​പ്രൈസസ്​. ചിക്കമംഗലൂരുവിലുള്ള കോഫീ ഡേയുടെ എസ്​റ്റേറ്റുകളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പികുരു കയറ്റുമതിയിൽ ചെയ്യുന്ന സ്ഥാപനവും സിദ്ധാർത്ഥയുടെ കോഫ്​ ഡേ എൻൻറർപ്രൈസാണ്​. 

കോൺഗ്രസ്​ നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന  എസ്​.എം കൃഷ്​ണ ഇൗ വർഷമാണ്​ ബി.ജെ.പിയിൽ ചേർന്നത്​. ബി.ജെ.പിയിൽ ചേർന്നതിലുള്ള കുടിപ്പക വീട്ടലി​​​െൻറ ഭാഗമാണ്​ തങ്ങളുടെ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയെന്ന്​ കരുതുന്നതായി സിദ്ധാർത്ഥ പ്രതികരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakachief ministerSM KrishnaTax Raids
News Summary - Tax Raids On Former Karnataka Chief Minister SM Krishna's Son-In-law
Next Story