അമർനാഥ് തീർഥാടകരെ ആക്രമിക്കുന്നെന്ന് വ്യാജ പ്രചരണം; ടാക്സി ഡ്രൈവർമാർക്കെതിരെ കേസ്
text_fieldsജമ്മു: അമർനാഥ് തീർഥാടകർക്കെതിരെ ആക്രമണം നടക്കുന്നതായി സമൂഹ മാധ്യമം വഴി വ്യാജ വാർത്തകൾ പ്രചരിപ്പിച്ച ടാക്സി ഡ്രൈവർമാർക്കെതിരെ ജമ്മുകശ്മീർ പൊലീസ് കേസെടുത്തു. ഇവർ ആരൊക്കെയെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ജമ്മുകശ്മീർ റെയിൽവെ സ്റ്റേഷനു സമീപം മംഗൾ മാർക്കറ്റിൽ ട്രാവൽ ഏജൻസി നടത്തുന്ന ചിലർ അമർനാഥ് തീർഥാടകർക്ക് സഞ്ചരിക്കാനായി സംസ്ഥാനത്തിനു പുറത്തു നിന്ന് ടാക്സി വരുത്തിയിരുന്നു. എന്നാൽ ഇതിൽ രോഷം പൂണ്ട പ്രാദേശിക ടാക്സി യുണിയനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ടാക്സി ഡ്രൈവർമാർ പുറത്തു നിന്നു വന്ന ടാക്സികളുടെ വാഹനത്തിെൻറ ഗ്ലാസിൽ അടിച്ചും മറ്റും അവരെ തിരികെ അയക്കാൻ ശ്രമിച്ചു.
തങ്ങളെ ആക്രമിച്ചതായി പൊലീസിൽ പരാതിപ്പെടുന്നതിനു പകരം ഇൗ ടാക്സി ഡ്രൈവർമാർ തിരികെ പോകുംവഴി അമർനാഥ് തീർഥാടകർക്കെതിരെ ആക്രമണം നടക്കുന്നുവെന്ന വ്യാജ വാർത്ത സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.