നായിഡുവിന് വൻ തിരിച്ചടി: നാല് ടി.ഡി.പി രാജ്യസഭാംഗങ്ങൾ ബി.ജെ.പിയിൽ
text_fieldsഅമരാവതി: ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിനോട് ബൈബൈ പറഞ്ഞ് തെലുഗുദേശം പാർട്ടിയു ടെ (ടി.ഡി.പി) നാല് രാജ്യസഭാംഗങ്ങൾ ബി.ജെ.പിയിൽ േചർന്നു. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പി ൽ ദയനീയ പരാജയം നേരിട്ട നായിഡുവിെൻറ പാർട്ടിക്ക് കനത്ത ആഘാതമാണ് മുതിർന്ന നേതാക ്കൾ കൂടിയായ എം.പിമാരുടെ മറുകണ്ടം ചാടൽ.
നായിഡു കുടുംബസമേതം യൂറോപ്യൻ യാത്രയിൽ ആയിരിക്കെയാണ് അദ്ദേഹത്തോട് ഏറെ അടുപ്പം പുലർത്തിയിരുന്നവർ എതിർചേരിയിൽ ചേക്കേറുന്നത്. സുജന ചൗധരി, സി.എം. രമേഷ്, ഗാരികപടി മോഹൻ റാവു, ടി.ജി. വെങ്കടേഷ് എന്നിവരാണ് വ്യാഴാഴ്ച പാർട്ടി വിട്ടത്. ടി.ഡി.പിയിൽനിന്ന് രാജിവെക്കുന്ന കത്ത് ഇവർ ഉപരാഷ്ട്രപതിയും രാജ്യസഭ അധ്യക്ഷനുമായ എം. വെങ്കയ്യ നായിഡുവിന് കൈമാറി. ടി.ഡി.പി ഘടകം ബി.ജെ.പിയിൽ ലയിക്കുന്നു എന്ന് വ്യക്തമാക്കി പ്രമേയവും പാസാക്കി. രാജ്യത്തിെൻറ സമഗ്ര വികസനം ലക്ഷ്യമിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനിഷേധ്യ നേതൃത്വത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്ന് പ്രമേയത്തിൽ എം.പിമാർ വ്യക്തമാക്കി. ബി.ജെ.പി വർക്കിങ് പ്രസിഡൻറ് ജെ.പി. നദ്ദ, രാജ്യസഭ നേതാവ് താവർചന്ദ് ഗെഹ്ലോട്ട് എന്നിവരും വെങ്കയ്യ നായിഡുവിനെ കണ്ട് ടി.ഡി.പി എം.പിമാർ ബി.ജെ.പിയിൽ ലയിക്കുന്നതിൽ സമ്മതം അറിയിച്ചു.
നാല് എം.പിമാരിൽ മൂന്നുപേർ പിന്നീട് ബി.ജെ.പി ആസ്ഥാനത്ത് എത്തി പാർട്ടിയിൽ ചേർന്നു. ആറ് അംഗങ്ങളാണ് ടി.ഡി.പിക്ക് രാജ്യസഭയിൽ ഉണ്ടായിരുന്നത്. ഇതിൽ നാലുപേർ പാർട്ടി വിടുന്നതിനാൽ കൂറുമാറ്റ നിരോധന നിയമം ഇവർക്ക് ബാധകമാകില്ല. മൂന്നിൽ രണ്ടുപേർ പാർട്ടി മാറിയാൽ പാർലമെൻറിെൻറ അംഗീകാരം ലഭിക്കും. 245 അംഗങ്ങളുള്ള രാജ്യസഭയിൽ 71 എം.പിമാരുള്ള ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാൽ, കേന്ദ്ര ഭരണകക്ഷിയായ എൻ.ഡി.എക്ക് രാജ്യസഭയിൽ തനിച്ച് ഭൂരിപക്ഷമില്ല. ടി.ഡി.പിക്ക് ഇനി രാജ്യസഭയിൽ രണ്ട് അംഗങ്ങൾ മാത്രമേയുണ്ടാകൂ. പ്രതിപക്ഷ പാർട്ടി എന്ന സ്ഥാനവും അവർക്ക് നഷ്ടമാകും.
ടി.ഡി.പി വിട്ടവരിൽ സുജന ചൗധരി നേരത്തെ തന്നെ അതിെൻറ സൂചന നൽകിയിരുന്നു. അടുത്തിടെ ചന്ദ്രബാബു നായിഡുവിനെ പരസ്യമായി വിമർശിക്കുകയും ചെയ്തിരുന്നു അദ്ദേഹം. സി.എം. രമേഷ് കുറച്ചുനാളായി വൈ.എസ്.ആർ കോൺഗ്രസിലും ബി.ജെ.പിയിലും ചേരാൻ ശ്രമിച്ചുവരികയായിരുന്നു. വൻകിട വ്യവസായികളായ ചൗധരിക്കും രേമഷിനുമെതിരെ അടുത്തിടെ കേന്ദ്ര ഏജൻസികളുടെ റെയ്ഡുകളും നടന്നിരുന്നു. അതേസമയം, മോഹൻ റാവു, വെങ്കടേഷ് എന്നിവരുടെ കൂടുമാറ്റം ടി.ഡി.പിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ്. ഭാവിയിൽ കൂടുതൽപേർ ടി.ഡി.പി വിടുമെന്ന ആശങ്കയും നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.